ജാഗ്രത – ഉന്നതതല യോഗം ചേര്‍ന്നു

മാനന്തവാടി:എസ്.എസ്.എല്‍.സി – പ്ലസ്ടൂ പരീക്ഷകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്‌കൂളുകളിലെ സംശയദൂരീകരണത്തിനും സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശപ്രകാരം മാനന്തവാടി നിയോജകമണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മാനന്തവാടിയില്‍ ബി.ആര്‍.സിയില്‍ ചേര്‍ന്ന യോഗം എം.എല്‍.എ ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഓഫീസര്‍മാര്‍, പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥന്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍, പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. അധ്യാപകരുടെയും പി.ടി.എയുടെയും ആശങ്കകള്‍ക്ക് ഉദ്യോഗസ്ഥര്‍ മറുപടി നല്കി.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ലീല കെ.വി അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അലീമ എം, സമഗ്ര ശിക്ഷ ജില്ലാ പ്രോഗാം ഓഫീസര്‍ സജി എം.ഒ, ജി.യു.പി.എസ് പ്രധാനാധ്യാപകന്‍ മാത്യു എം.ടി എന്നിവര്‍ സംസാരിച്ചു. മാനന്തവാടി ബ്ലോക്ക് പ്രോഗാം ഓഫീസര്‍ കെ.എ മുഹമ്മദലി സ്വാഗതവും എച്ച്.എം ഫോറം സെക്രട്ടറി പൗലോസ് ഇ.കെ നന്ദിയും പറഞ്ഞു



Leave a Reply