ബൈക്കിടിച്ച് മൂന്നുവയസുകാരി മരിച്ചു
.ബൈക്കിടിച്ച് മൂന്നുവയസുകാരി മരിച്ചു
മീനങ്ങാടി ചെണ്ടക്കുനി ചണ്ണാളിക്ക് സമീപം ബൈക്കിടിച്ച് മൂന്നുവയസുകാരി മരിച്ചു. പനമരം പരക്കുനി വാഴയില്‍ നിഷാദിന്റെയും ഷെഹനയുടെയും മകള്‍ സഹ്റ ഫാത്തിയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. വഴിയിരികില്‍ നിന്ന കുട്ടിയെ ബൈക്കിടിക്കുകയായിരുന്നു. ബൈക്കുകാരന്‍ നിര്‍ത്താതെപോയി. ഗുരുതര പരിക്കേറ്റ കുട്ടിയ ആദ്യം കല്പറ്റ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
Leave a Reply