തോൽപ്പെട്ടിയിൽ കാട്ടാന പെട്ടിക്കടകൾ നശിപ്പിച്ചു.
തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിനു സമീപം ഫുട്പാത്തില്‍ കച്ചവടം ചെയ്തു വരുന്ന അഞ്ചോളം വ്യക്തികളുടെ പെട്ടികടകള്‍ കാട്ടാന നശിപ്പിച്ചു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. അബ്ദുള്‍ റഹ്മാന്‍, കമല, ബാലന്‍, ബിന്ദു, സാബു എന്നിവരുടെ ചായക്കട, കരകൗശല ഉപകരണ വില്‍പ്പന കട, തേന്‍ കട മുതലായവയാണ് കാട്ടാന നശിപ്പിച്ചത്.
Leave a Reply