വിദ്യഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും: ടി സിദ്ധീഖ് എം എൽ എ

കൽപ്പറ്റ : എസ് എസ് എൽ സി _ ഹയർസെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന കൽപ്പറ്റ എം എൽ എ യുടെ കുഡോസ് 2021 മെറിറ്റോറിയസ് അവാർഡ് പരിപാടിക്ക് സമാപനമായി. ഇന്ന് വൈത്തിരി പഞ്ചായത്തിൽ വിവിധ മേഖയിൽ കഴിവ് തെളിയിച്ച വിദ്യഭ്യാസ കലാ കായിക മേഖലയിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയുമാണ് ആദരിച്ചത്. കഴിഞ്ഞ മാസങ്ങളിലായി വിവിധ പഞ്ചായത്തുകളിലും മുൻസിപാലിറ്റിയിലുമായി നടന്നുവന്ന കുഡോസ് മെറിറ്റേറിയസ് അവാർഡ് പരിപാടിയുടെ ഭാഗമായി ആയിരത്തി അഞ്ചൂറിലധികം പ്രതിഭകളെ യാണ് ആദരിച്ചത് . വൈത്തിരിയിൽ നടന്ന പരിപാടി കൽപറ്റ നിയോജകമണ്ഡലം എം എൽ എ അഡ്വ: ടി സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യഭ്യാസ മേഖല നേരിടുന്ന പ്രശ്നം പരിഹരിക്കാൻ പ്രത്യേക പദ്ധതികൾക്ക് നേതൃത്വം നൽകുമെന്ന് അദേഹം പറഞ്ഞു . നെറ്റ് പരീക്ഷ കേന്ദ്രം വയനാടിന് ലഭ്യമായത് ഉന്നത വിദ്യഭ്യാസ രംഗത്തെ പ്രധാന കാൽ വെപ്പാണെന്നും, നീറ്റ് പരീക്ഷ കേന്ദ്രം സംയുക്ത കോന്ദ്ര സർവ്വകലാശാല പരീക്ഷ കേന്ദ്രം തുടങ്ങിയ ലഭ്യമാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടി ചേർത്തു .കേരള സംസ്ഥാന ഫോക്‌ലോർ അക്കാദമിയുടെ 2020ലെ ഏറ്റവും മികച്ച നാടൻ പാട്ട് കാലാകാരൻ എ സി മാത്യൂസിനെയും കേരള സംസ്ഥാന അധ്യാപ അവാർഡ് ജേതാവ് സുനിൽകുമാറിനെയും പി എച്ച് ഡി എൻട്രൻസ് പരീക്ഷയിൽ ഹൈദരബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് രണ്ടാം റാങ്കും കരസ്ഥമാക്കിയ ആയിഷ സജയെയും എൽ എൽ ബി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ റാഷിനതെസ്നിയെയും എസ് എസ് എൽ സി , പ്ലസ് ടു മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയവരെയും കലാകായിക രംഗങ്ങളിൽ മികവ് പുലർത്തിയവരെയും ചടങ്ങിൽ ആദരിച്ചു. യോഗത്തിൽ വൈത്തിരി പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ സലീം മേമന അധ്യക്ഷത വഹിച്ചു റസാഖ് കൽപ്പറ്റ ,ടി ജെ ഐസക് , പി പി ആലി , ചേലോട് ഏസ്റ്റേറ്റ് മനേജർ ഫാദർ ഫ്രാൻസിസ് , എ എ വർഗ്ഗീസ് പി വി ആന്റണി പി കെ ബഷീർ , ബഷീർ പൂക്കോടൻ, ജ്യോതിഷ് കുമാർ , ആർ രാമചന്ദ്രൻ , ഫൈസൽ കെ വി, വിലാസിനി, ഷഹീർ, ജോസഫ് മറ്റത്തിൽ, ഡോളി ജോസ് , ഹേമലത, സാജിദ് കുന്നത്ത്, ഷമീർ എന്നിവർ സംസാരിച്ചു.



Leave a Reply