എൻ.സി.പി.യിൽ ചേർന്നവർക്ക് മണ്ഡലം കണ്‍വെന്‍ഷനിൽ സ്വീകരണം നൽകി

മുള്ളന്‍കൊല്ലി : എൻ.സി.പി. മുള്ളന്‍കൊല്ലി മണ്ഡലം കണ്‍വെന്‍ഷനും മണ്ഡലം ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. മുള്ളന്‍കൊല്ലിയില്‍ വെച്ചു നടന്ന ചടങ്ങില്‍ എൻ.സി.പി. സുല്‍ത്താന്‍ ബത്തേരി ബ്ളോക്ക് പ്രസിഡന്‍റ് എ.കെ.രവി അദ്ധ്യക്ഷനായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും എൻ.സി.പി. യിലേക്ക് കടന്നു വന്ന മുപ്പതോളം ആളുകളെ എൻ.സി.പി. ജില്ലാ പ്രസിഡന്‍റ് ഷാജി ചെറിയാന്‍ സ്വീകരിച്ചു. സംസ്ഥാന സെക്രട്ടറി സി.എം.ശിവരാമന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ.എം.പി.അനില്‍ മുഖ്യ പ്രഭാക്ഷണം നടത്തി. സംസ്ഥാന കമ്മിറ്റിയെ അംഗം കെ.പി.ദാമോദരന്‍,ജില്ലാ സെക്രട്ടറിമാരായ വന്ദന ഷാജു, എ.ബി.പ്രേമാനന്ദന്‍, ബേബി പെരുമ്പില്‍, ജില്ലാ ഭാരവാഹികളായ പി.ഡി.ശശി, എം.കെ.ബാലന്‍, കെ.ബാലന്‍, ഷൈജു കൃഷ്ണ, ജോര്‍ജ്ജ് മുള്ളന്‍കൊല്ലി, എന്നിവര്‍ സംസാരിച്ചു. പുതിയ മണ്ഡലം ഭാരവാഹികളായി സുരേഷ് കുമാര്‍ (പ്രസിഡന്‍റ്), വൈശാഖ് (സെക്രട്ടറി), ആല്‍ബിന്‍ (ട്രഷറര്‍) എന്നിവര്‍ സ്ഥാനമേറ്റു.



Leave a Reply