കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു
ബത്തേരി : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നെഹ്റു യുവകേന്ദ്രയുടെയും നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. അല്‍ഫോണ്‍സ കോളേജില്‍ നടന്ന ക്ലാസ് ബത്തേരി രൂപതാ അദ്ധ്യക്ഷന്‍ ഡോ: ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ എ.വി തരിയത്ത് അധ്യക്ഷത വഹിച്ചു. ഏവിയേഷന്‍ ഇന്‍ഡസ്ട്രി എന്ന വിഷയത്തെ ആസ്പദമാക്കി എ.കെ ശ്രീജിത്ത് ക്ലാസ് എടുത്തു. ഡി.ടി.പി.സി സെക്രട്ടറി അജേഷ് കെ.ജി, ഫാദര്‍ തോമസ് മണി തോട്ടത്തില്‍, പ്രവീണ്‍ പി.പി, ഷിനോജ് കെ.എം, അമല്‍ തോമസ്, അനീഷ് ടി.ജെ, പ്രവീണ പ്രേമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വയനാട് ബാക്ക് പാക്കേര്‍സ് ടൂറിസം സൊസൈറ്റി, ബത്തേരി അല്‍ഫോണ്‍സ കോളേജ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Leave a Reply