May 1, 2024

നൃത്ത വേദിയിലെ നറു സൂനം അബിന ശിവാനന്ദൻ

0
Img 20220301 131947.jpg
റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി
പുൽപ്പള്ളി സ്വദേശിയായ അബിനയെന്ന കൊച്ചുമിടുക്കി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ മഴവിൽ മനോരമ യുടെ ഡി.4 -നൃത്ത മത്സരത്തിൽ അവസാന ഓഡിഷനിൽ പതിനഞ്ചാമതെത്തി. എ പ്രേഷക ശ്രദ്ധ അന്നേ നേടിയ നർത്ത ലാവണ്യമായിരുന്നു.
നൃത്തത്തോടുള്ള അതിയായ ഇച്ഛ മൂലം പുൽപള്ളി ചിലങ്ക നൃത്ത വിദ്യാലയത്തിൽ കലാമണ്ഡലം റെസി ഷാജി ദാസിന്റ ശിക്ഷണത്തിൽ ചെറുപ്പം മുതൽ പഠനം നൃത്തചുവട് വെച്ച് തുടങ്ങി അബിന .
മൂന്നാം വയസ്സുമുതൽ നർത്തകിയുടെ
 ചിലങ്കയണിഞ്ഞ അബിന രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഭരത നാട്യത്തിൽ അരങ്ങേറ്റം കുറിച്ച്, സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടി നൃത്തചുവ ടുകൾക്ക് നിറചാർത്ത് നൽകാൻ തുടങ്ങി .
ആ ദ്രുത താളങ്ങൾ പിന്നീട് ഏഴാം ക്ലാസ്സ്‌ വരെ തുടർച്ചയായി ഭരത നാട്യ ത്തിലും, കുച്ചിപ്പുടിയിലും സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടികൊണ്ട് തന്നെ ആടി തിമിർത്തു.
തുടർന്ന് അബിനയുടെ നൃത്ത ഘോഷ യാത്രയിൽ നന്മ കലാ സമിതിയുടെ മത്സരത്തിൽ ഭാരതനാട്യത്തിലും , കുച്ചിപ്പുടിയിലും സബ് ജില്ലാ തലത്തിൽ വീണ്ടും ഒന്നാം സ്ഥാനം ലഭിച്ചു.
ഒമ്പതാം ക്ലാസ്സ്‌ സ്കൂൾ ഓൺലൈൻ കലോത്സവത്തിൽ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും നേടി ചുവടുകൾക്ക് ലാസ്യ ഭംഗി കൂട്ടി അബിന .
മുള്ളൻ കൊല്ലി സെന്റ് : മേരീസ്‌ ഹയർ 
സെക്കണ്ടറി സ്കൂൾ ഒമ്പതാംക്ലാസ്സ്‌ വിദ്യാർഥിനിയായ അബിന നൃത്തത്തിനു പുറമെ അഭിനയത്തിലും , മോഡലിംഗിലും തല്പരയാണ് .
മുള്ളൻകൊല്ലിയിലെ ഫോട്ടോ ഗ്രാഫറായ ശിവാനന്ദന്റെയും, നവിത യുടെയും മൂന്നു മക്കളിൽ ഇളയവളാണ് നർത്തകി യായ അബിന.
ജില്ലാ സീനിയർ ബാസ്കറ്റ് ബോൾ താരമായ 
അഭിനന്ദ് സാഗർ ശിവൻ, കലാ കാരിയായ അഭിശ്രീ ശിവൻ എന്നിവർ സഹോദരങ്ങളാണ്.
കലാമണ്ഡലം റെസി ഷാജി ദാസിന്റെ കീഴിൽ ഇപ്പോളും നൃത്ത പരിശീലനം തുടരുന്ന അബിന ശിവൻ നാളെയുടെ മികവുറ്റ നൃത്ത നക്ഷത്രമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *