April 27, 2024

വയനാടൻ മല മടക്കിൽ നിന്നൊരു താര നക്ഷത്രം : ദേവേന്ദ്രനാഥ ശങ്കരനാരായണൻ

0
Newswayanad Copy 1902.jpg
റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി..
 പുൽപ്പള്ളി : നിരവധി സീരിയലിലും, സിനിമയിലും തന്റെ കഴിവ് തെളിയിച്ച് പ്രേക്ഷകശ്രദ്ധ നേടിയ വയനാട്ടിൽ നിന്നുള്ള താരമാണ് ദേവേന്ദ്രനാഥ ശങ്കരനാരായണൻ.
 ഇന്ന് ആനുകാലിക പ്രാധാന്യമുള്ള ' പട ' എന്ന സിനിമ ഏറെ പ്രശസ്തമാ കുമ്പോൾ അതിലെ അഭിനേതാവ് ദേവേന്ദ്രനാഥനും ഏറെ ശ്രദ്ധേയനാകുന്നു.
 പുൽപ്പള്ളി, കാപ്പിസെറ്റ് ആനന്ദ ഭവനിൽ ശങ്കരനാരായണന്റെയും, ദേവയാനിയുടെയും മകനായി 1976 -മെയ് 30-നാണ് ദേവേന്ദ്രനാഥ ശങ്കരനാരായണന്റെ ജനനം.
 പ്രാഥമിക വിദ്യാഭ്യാസം കാപ്പിസെറ്റ് ഗവ :സ്കൂളിൽ ഏഴാം ക്ലാസ്സ്‌ വരെ പൂർത്തിയാക്കി.
 പുല്പ്പള്ളി വിജയ ഹൈസ്കൂളിൽ നിന്നും എസ്എസ്എൽസിക്ക് ശേഷം , ബത്തേരി സെന്റ് മേരീസ് കോളേജിൽ പ്രീ ഡിഗ്രി പഠനവും, മട്ടന്നൂർ പഴശ്ശിരാജാ കോളേജിൽ നിന്നും ബി.എസ്സി ഫിസിക്സിൽ ബിരുദവും നേടി.
 ചെറുപ്പം മുതൽ അഭിനയകലയോട് അടങ്ങാത്ത അഭിനിവേശമു ണ്ടായിരുന്ന ദേവേന്ദ്ര നാഥ് തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഭിനയത്തിനും ബിരുദമെടുത്തു. പഠന വേളയിലെല്ലാം റാങ്കിന്റെ പൊൻതിളക്കം ദേവേന്ദ്രനാഥന്റെ കൂടപ്പിറപ്പായിരുന്നു.
 പിന്നീട്, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എയും റാങ്കോടെ തന്നെ പാസായി. തുടർന്ന് ഐ ഐ ഐ ടി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ അദ്ദേഹം അധ്യാപകനായി. ഈ അവസരത്തിലാണ് യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ് കോളർഷിപ്പ് 
ദേവേന്ദ്രനാഥനെ തേടിയെത്തുന്നത്.
ഈ സ്കോളർഷിപ്പ് നേടിയതോടൊപ്പം യൂണിവേഴ്സിറ്റി ഓഫ് വാർവിക്ക് ( യു.കെ), യൂണിവേഴ്സിറ്റി ഓഫ് ആസ്റ്റർഡാം (നെതർലാൻഡ്), യൂണിവേഴ്സിറ്റി ഓഫ് ഹെൽസിങ്കി / ടാബേർ (ഫിൻലാൻഡ് ) എന്നിവിടങ്ങളിൽനിന്ന് ഇന്റർനാഷണൽ പെർഫോമൻസ് റിസർച്ചിൽ മാസ്റ്റേഴ്സ് നേടുകയുണ്ടായി.
 തുടർന്ന് ആംസ്റ്റർഡാം കേന്ദ്രമായുള്ള ഐ സി കെ ആസ്റ്റർഡാം എന്ന കൊറിയോഗ്രാഫിക് റിസർച്ച് സെന്ററിന്റെ അസോസിയേറ്റായി പ്രവർത്തിച്ചു.ഈ കാലയളവിൽ ഏഷ്യയിലെയും, യൂറോപ്പിലെയും വിവിധ രാജ്യങ്ങളിലെ ആർട്ടിസ്റ്റുകളെ സന്ദർശിച്ച് ബിയോണ്ട് എന്ന പ്രൊജക്ടിനു വേണ്ടി പ്രവർത്തിച്ചു.
 2012 – ൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ദേവേന്ദ്ര നാഥ് കുങ്കുമപ്പൂവ്, മാളൂട്ടി, കറുത്തമുത്ത്, മകൾ,കസ്തൂരിമാൻ തുടങ്ങിയ സീരിയലുകളിൽ കൂടി തന്റെ അഭിനയ ജീവിതമാരംഭിച്ചു .
 ഇതിൽ കുങ്കുമപ്പൂവിലെ അഭിനയത്തിന് നെഗറ്റീവ് ബെസ്റ്റ് ആക്ടർ അവാർഡ് ദേവന് ലഭിച്ചു.
 കൂടാതെ സെവൻ ഡേയ്സ് ഇൻ സ്ലോ മോഷൻ (ഹോളിവുഡ് ഫിലിം ), കണ്ടെത്തൽ, മറുഭാഗം, രമേശൻ ഒരു പേരല്ല, ബിരിയാണി, വിശുദ്ധ രാത്രികൾ തുടങ്ങിയ സിനിമകളിലും തന്റെ അഭിനയ പ്രാഗത്ഭ്യം തെളിയിച്ചു.
 ഫോറൻസിക്, അഞ്ചാം പാതിരാ തുടങ്ങിയ സൗത്ത് ഇന്ത്യൻ സിനിമകളിൽ ആക്ടിങ് കോച്ചായി പ്രവർത്തിച്ചു.
 ഇപ്പോൾ സമാര തുടങ്ങിയ അഞ്ചോളം സിനിമകളിൽ പെർഫോമൻസ് ട്രെയിനറായി പ്രവർത്തിക്കുന്നു.
 തന്നിലെ നടനെക്കാൾ, തന്നിലെ അധ്യാപകനെ ഇഷ്ടപ്പെടുന്ന അതിനാൽ അഭിനയത്തിൽ വരുന്ന കഥാപാത്രങ്ങൾ വളരെ കുറച്ചുമാത്രമേ സ്വീകരിക്കാറുള്ളൂ. കൊച്ചി ലു മിനാർ അക്കാഡമിയുടെ കോഴ്സ് ഡയറക്ടർ കൂടിയാണ് താരം. ഇന്ത്യയിലെ പല ഫിലിം ഇൻസ്റ്റിറ്റ്യുട്ടുകളിൽ അധ്യാപകൻ കൂടിയാണ് ഇദ്ദേഹം. ഇതിനെല്ലാം പുറമേ, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്‌കില്ലിംഗ് ഇന്ത്യ ഇൻ ഫിലിം ആൻഡ് ടെലിവിഷൻ ബേസിക് ആക്ടിംഗ് പ്രോഗ്രാമിന്റെ കോഴ്സ് ഡയറക്ടറു കൂടിയാണ്. ഇപ്പോൾ യു.എസ്, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ആക്ടിംഗ് സെഷൻസും നടത്തുന്നുണ്ട്. രാജ്യത്തെ വിവിധ ഗവ :സ്കൂൾ, പ്രൈവറ്റ് സ്കൂൾ, ഡൽഹി പബ്ലിക് സ്കൂൾ, ഡൂൺ സ്കൂൾ എന്നിവിടങ്ങളിൽ വിസിറ്റിംഗ് ഫാക്കൽറ്റി യായും പ്രവർത്തിക്കുന്നു.
 സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത നിലനിർത്തുന്നതിലും ഈ നടൻ ഏറെ ശ്രദ്ധേയനാണ്. വയനാട് ജില്ലയിൽ കൗമാരക്കാർക്കായി ' കരുതാം കൗമാരം 'പദ്ധതി വഴി സ്കൂൾ- കോളേജ് തലത്തിൽ പുൽപ്പള്ളി കോർ ടീമിനോട് ചേർന്ന് മോട്ടിവേഷൻ ക്ലാസ്സുകളും വിദ്യാർത്ഥികൾക്കിദ്ദേഹം നടത്തുന്നുണ്ട് .
 ഭാര്യ സുനിത അമേരിക്കൻ വിപ്രോയിൽ സീനിയർ ടെക്നിക്കൽ റൈറ്ററാണ്. പ്രൊഫഷണൽ നാടക നടനും, കോഴിക്കോട് സാമൂതിരി സ്കൂൾ അധ്യാപകനുമായ ഹരീന്ദ്രനാഥ് എ. എസ് ഏക സഹോദരനാണ്.
 അഭിനയത്തോടൊപ്പം, കൗമാരക്കാരായ വിദ്യാർത്ഥികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഈ നടൻ പ്രേക്ഷകഹൃദയങ്ങളിൽ മായാത്ത മഴവില്ലായി മുന്നേറുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *