May 3, 2024

വില്ലേജ് ഓഫീസുകളിൽ ജനകീയസമിതി; കൂട്ടായ പ്രവര്‍ത്തനം വേണം: ജില്ലാ കളക്ടര്‍

0
Gridart 20220320 0923324102.jpg
കൽപ്പറ്റ : വില്ലേജ് ഓഫീസുകള്‍ ജനകീയ സേവന കേന്ദ്രങ്ങളാകുന്നതില്‍ ജനകീയ സമിതികള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് ജില്ലാ കളക്ടര്‍ എ.ഗീത പറഞ്ഞു. സംസ്ഥാന തലത്തില്‍ വില്ലേജ് ജനകീയ സമിതികള്‍ക്ക് തുടക്കം കുറിക്കുന്നതിനോടനുബന്ധിച്ച് വയനാട് ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ വില്ലേജ് ഓഫീസില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകായിരുന്നു അവര്‍. ഓരോ പ്രദേശത്തെയും ഭൂപ്രശ്‌നങ്ങള്‍ പരിഹിരിക്കുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണ്. നിയമത്തില്‍ വിട്ടുവീഴ്ചകളില്ലാതെയും സുതാര്യമായും ജനങ്ങള്‍ക്ക് അവരവരുടെ കാര്യങ്ങള്‍ എളുപ്പത്തില്‍ നേടിയെടുക്കാന്‍ കഴിയണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ജനകീയമായി തന്നെ പരിഹരിക്കപ്പെടുക എന്നതാണ് ജനകീയ സമിതികളുടെ ലക്ഷ്യം. വളരെ പെട്ടന്ന് തന്നെ പ്രശ്‌നപരിഹാരം സാധ്യമാക്കുന്നതിന് വില്ലേജ് ജനകീയ സമിതികള്‍ റവന്യു വകുപ്പിനും കരുത്തുപകരും. ജീവനക്കാരുടെ പരിമിതികള്‍ വില്ലേജ് ഓഫീസുകളുടെ പരിമിതികളാകുമ്പോഴും ഇതിനെയെല്ലാം മറികടന്ന് ജനസേവനത്തിന് പിന്തുണ നല്‍കാന്‍ ഈ കൂട്ടായാമയ്ക്ക് കഴിയെട്ടെയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
കല്‍പ്പറ്റ നഗരസഭാ അധ്യക്ഷന്‍ മുജീബ് കേയംതൊടി അദ്ധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അജിത അജയഘോഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി.സന്ദീപ്കുമാര്‍, എ.ഗിരീഷ്, സി.കെ.ദിനേശ്കുമാര്‍, കെ.കെ.രാജേന്ദ്രന്‍, എ.പി.ഹമീദ്, വില്ലേജ് ഓഫീസര്‍ വിനോദ് തോമസ് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *