May 2, 2024

തരിയോട് സർവ്വീസ് സഹകരണ ബാങ്കിന്റെ കർഷക അവാർഡ് ദാനവും ധനസഹായ വിതരണവും വെള്ളിഴായ്ച്ച നടക്കും

0
Img 20220329 100418.jpg
  
കാവുംമന്ദം: തരിയോട് സർവ്വീസ് സഹകരണ ബാങ്ക് കാർഷിക മേഖലയിലെ പ്രോത്സാഹ്നത്തിനായി മെമ്പർമാരായ കർഷകർക്കായി എല്ലാ വർഷവും നൽക്കുന്ന കർഷക അവാർഡുകളുടെ വിതരണവും സഹകരണ അംഗ സമാശ്വാസ നിധിയിൽ നിന്നുമുള്ള ചികിൽസാ സഹായവും റിസ്ക്ക് ഫണ്ട് പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണവും 1.04.2022 വെള്ളിയാഴ്ച വൈകുന്നേരം മൂന്ന്  മണിക്ക് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. പരിപാടിയുടെ ഉദ്ഘാടനം കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ ശശീന്ദ്രൻ നിർവ്വഹിക്കും. കാർഷിക മേഖലയിൽ സമഗ്ര കൃഷി രീതികൾ നടത്തുന്ന മികച്ച കർഷകന് കർഷക രക്നവും, ക്ഷീരമേഖലയിലെ മികച്ച കർഷകന് കർഷക ശ്രീയും, യുവ കർഷകന് വയൽ ശ്രീയുമായി മൂന്ന് വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ആലോചന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് കെ.എൻ ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് തയ്യിൽ, എം.ടി.ജോണി, ജോജിൻ.ടി. ജോയി, ചാണ്ടി തലച്ചിറ, വിജയൻ തോട്ടുങ്കൽ, മേരി പാറയിൽ, ഷൈനി കൂവക്കൽ, സിബി എഡ്വേർഡ്, ബാങ്ക് സെക്രട്ടറി പി.വി തോമസ്, പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *