April 27, 2024

വള്ളിയൂർക്കാവ് ഭാരതീയ ചികിത്സ വകുപ്പ് സ്റ്റാൾ: മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

0
20230320 181759.jpg
മാനന്തവാടി: വയനാട്ടിലെ അതിപ്രസിദ്ധമായ വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ്  സ്റ്റാൾ 'പച്ചമര തണലിൻ്റെ ഉദ്ഘാടനവും നാല് ദിവസമായി നടക്കുന്ന മെഡിക്കൽ ക്യാമ്പുകളിൽ ആദ്യത്തേതായ ജീവിതശൈലി രോഗ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാനന്തവാടി സബ് കളക്ടർ  ആർ ശ്രീലക്ഷ്മി ഐ എ എസ് ഉദ്ഘാടനം നിർവഹിച്ചു. വള്ളിയൂർക്കാവ് ക്ഷേത്ര അംഗണത്തിൽ നടന്ന ചടങ്ങിൽ മാനന്തവാടി മുനിസിപ്പൽ കൗൺസിലർ  സുനിൽകുമാർ  അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രീത എ  സ്വാഗതം ആശംസിച്ചു. വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി  എച്ചോo ഗോപി , പാരമ്പര്യേതര ട്രസ്റ്റി  കെ അനിൽകുമാർ, ഉത്സവ കമ്മിറ്റി സെക്രട്ടറി  നിഷാദ്, വേണുഗോപാൽ , ബ്ലോക്ക് മെമ്പർ ഇന്ദിരാ പ്രേമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ഒ വി സുഷ നന്ദി അറിയിച്ചു.  വേനൽക്കാലത്തെ ആരോഗ്യ സംരക്ഷണം, ഭാരതീയ ചികിത്സാ വകുപ്പ് നൽകുന്ന വിവിധ സേവനങ്ങൾ ,ഔഷധസസ്യങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്ന രീതിയിൽ സ്റ്റാൾ ക്രമീകരിച്ചിട്ടുണ്ട്. ഔഷധസിദ്ധ പാനകത്തിന്റെ വിതരണവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. 
ഭാരതീയ ചികിത്സ വകുപ്പ് വള്ളിയൂർക്കാവ് ആഘോഷങ്ങളുടെ ഭാഗമായി നാല് ദിവസങ്ങളിലായി പൊതുജനങ്ങൾക്ക് വേണ്ടി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട് .  ഇന്ന് തിങ്കളാഴ്ച പ്രമേഹം, രക്തസമ്മർദ്ദം , അമിതവണ്ണം, അണ്ഡാശയ മുഴ തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ നിർണയവും ,ചികിത്സയും, ഔഷധ വിതരണവും ആണ് നടന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *