May 7, 2024

സുരക്ഷാ 2023, ചെന്നലോട് വാർഡ് സംസ്ഥാനത്ത് രണ്ടാമത്

0
Img 20230405 201708.jpg
ചെന്നലോട്: വാർഡിലെ മുഴുവൻ വോട്ടർമാരെയും സ്മൈൽ പരിപാടിയിലൂടെ 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തി തരിയോട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് (ചെന്നലോട്) 'സുരക്ഷ 2023' പൂർത്തീകരിച്ച സംസ്ഥാനത്ത് രണ്ടാമത്തേതും ജില്ലയിൽ ആദ്യത്തെതുമായ തദ്ദേശ വാർഡ് ആയി മാറി. പ്രമുഖ സിനിമ താരം എറിക് സക്കരിയ പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. പൂർത്തീകരിച്ച ഇൻഷുറൻസ് അപേക്ഷകൾ ലീഡ് ബാങ്ക് ഓഫീസർ കെ ബിജില ഏറ്റുവാങ്ങി. 
'മനസ്സിനു സന്തോഷവും ജീവനു ഇൻഷൂറൻസും എല്ലാവർക്കും' എന്ന ലക്ഷ്യത്തോടെ വാർഡ് വികസന സമിതി, കുടുംബശ്രീ, ആരോഗ്യ ശുചിത്വ കമ്മിറ്റി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വാർഡ് തലത്തിൽ പദ്ധതി പൂർത്തീകരിച്ചത്. പി എം എസ് ബി വൈ ഇൻഷുറൻസിന്റെ അപേക്ഷാഫോറം മുഴുവൻ വീടുകളിലും എത്തിച്ച് മുഴുവൻ കുടുംബാംഗങ്ങളെയും പദ്ധതിയിൽ ചേർത്താണ് പൂർത്തീകരിച്ചത്. പദ്ധതിയിൽ ഉൾപ്പെട്ട 18 വയസ്സിനും 70 വയസ്സിനും ഇടയിലുള്ളവർക്ക് 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ചെന്നലോട് സഹൃദയ കർഷക നായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ കേരള ബാങ്ക് ബ്രാഞ്ച് മാനേജർ എം ഷാജു, ദേവസ്യ മുത്തോലിക്കൽ, എ കെ മുബഷിർ, സാഹിറ അഷ്റഫ്, എൻ സി ജോർജ്, സി ദിലീപ്കുമാർ, ടി ഡി ജോയ്, ജോസ് മുട്ടപ്പള്ളി, ജോസ് തോട്ടത്തിൽ, ഇ എം സെബാസ്റ്റ്യൻ, പ്രക്സി തോമസ് തുടങ്ങിയവർ സംസാരിച്ചു. സാമ്പത്തിക സാക്ഷരത കോഡിനേറ്റർ കെ ശശിധരൻ സ്വാഗതവും വാർഡ് വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *