May 14, 2024

എന്റെ കേരളം നാളെ ;ഉണര്‍വ്വ് നാട്ടുത്സവം അക്രോബാറ്റിക് ഡാന്‍സ്

0
Eivf3va65815.jpg
കൽപ്പറ്റ : എന്റെകേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ അഞ്ചാം ദിവസമായ വെള്ളിയാഴ്ച പ്രധാന വേദിയില്‍ വൈകീട്ട് 6.30 മുതല്‍ ഉണര്‍വ്വ് നാട്ടുത്സവവും അക്രോബാറ്റിക് ഡാന്‍സും അരങ്ങേറും. കൊല്ലം സ്‌കോര്‍പിയോണ്‍സ് ഡാന്‍സ് കമ്പനിയാണ് അക്രോബാറ്റിക് ഷോയില്‍ അണിനിരക്കുന്നത്. ഫ്ളവേഴ്‌സ് ചാനല്‍ ഫെയിം സ്‌കോര്‍പിയോണ്‍സ് ആദ്യമായാണ് വയനാട്ടില്‍ അക്രോബാറ്റിക് ഷോ അവതരിപ്പിക്കുന്നത്. വയനാട് ഉണര്‍വ്വിന്റെ വൈവിധ്യമാര്‍ന്ന നാടന്‍ പാട്ടുകളും നാടന്‍ കലാരൂപങ്ങളും അരങ്ങിലെത്തും. മുപ്പതോളം കലാകാരന്‍മാര്‍ നാട്ടുത്സവത്തില്‍ അണിനിരക്കും. രാവിലെ 10 ന് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ശിശു സംരക്ഷണ പദ്ധതികള്‍ നിയമങ്ങള്‍ സ്ത്രീ സുരക്ഷാ നിയമങ്ങള്‍ പോഷകാഹാരം നിത്യ ജീവിതത്തില്‍ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഉബൈദുള്ളെ മുന്‍ ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. ഗ്ലോറി ജോര്‍ജ്ജ്, ഡി.എം.വിംസിലെ ശ്രീലത രാജേഷ് എന്നിവര്‍ സെമിനാര്‍
അവതരിപ്പിക്കും. ഉച്ചയ്ക്ക് 2 ന് സാമൂഹിക നീതിവകുപ്പ് വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നിവരോടുള്ള പ്രതിബദ്ധത എന്ന വിഷയത്തില്‍ സെമനാര്‍ അവതരിപ്പിക്കും. കിലാ ഫാക്കല്‍ട്ടി വി.കെ.ബാബു സെമിനാര്‍ നയിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *