May 3, 2024

വയനാട് ജില്ലയിൽ ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കോമ്പിംഗ് ഓപ്പറേഷൻ നടത്തി

0
20230515 084106.jpg
കൽപ്പറ്റ :വയനാട് ജില്ലയിൽ ജില്ല പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസിൻറ്റെ നേതൃത്വത്തിൽ നടന്ന കോമ്പിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് മയക്ക് മരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതിനുമായി 34 കേസുകളും, പൊതുസ്ഥലത്ത് മദ്യപിച്ചതിന് 79 കേസുകളും, മദ്യപിച്ച് വാഹനം ഓടിച്ചതിന് 55 കേസുകളും, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിതിന് 24 കേസുകളും, പണം വെച്ച് ശീട്ട് കളിച്ചതിന് 1 കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളിൽ ഉൾപ്പെട്ടിട്ട് ദീർഘകാലമായി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന 13 പേരെയും, കേസുകളിൽപ്പെട്ട് കോടതിയിൽ നിന്ന് വാറണ്ട് പുറപ്പെടുവിച്ച 52 പേരെയും, വിവിധ സ്റ്റേഷനുകളിലെ കേസുകളിൽ അറസ്റ്റ് ചെയ്യാനുള്ള 58 പേരയും അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. ഇന്നലെ രാവിലെ  തുടങ്ങിയ കോമ്പിംഗ് ഓപ്പറേഷനിൽ ജില്ലയിൽ 5661 -ഓളം വാഹനങ്ങൾ പരിശോധിച്ച് വിവിധ കുറ്റകൃത്യങ്ങൾ കണ്ടുപിടിച്ച് പിഴയീടാക്കിയിട്ടുള്ളതാണ്. കോമ്പിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്റ്റേഷൻ പരിധികളിൽ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരായ 364 പേരെ പരിശോധന നടത്തിയിട്ടുള്ളതുമാണ്. ഇനിയും വരും ദിവസങ്ങളിലും ഇത്തരം കോമ്പിംഗ് ഓപ്പറേഷനുകൾ നടത്തുമെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *