May 14, 2024

മൺസൂണും കുട്ട്യോളും’ ഏകദിന ജില്ലാതല ശിൽപശാല സംഘടിപ്പിച്ചു

0
Img 20230613 190647.jpg
കണിയാമ്പറ്റ:മൺസൂൺ മഴയുടെ സ്വഭാവം, കാലാവസ്ഥ മാറ്റങ്ങൾ, ദിനാവസ്ഥ വിവരശേഖരണം, വിവര വിശകലനം എന്നിവയെ കുറിച്ച് വിദ്യാർഥികളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കണിയാമ്പറ്റ ജി.എച്ച്‌.എസ് എസിൽ എസ്.എസ്.കെ വയനാട് 
 സംഘടിപ്പിച്ച 'മൺസൂണും കുട്ട്യോളും' എന്ന ഏകദിന ജില്ലാതല ശിൽപശാല വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയതു.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് കോളേജ് എച്ച്.എസ്.എസ് അധ്യാപകൻ രജീഷ് പദ്ധതി വിശദീകരിച്ചു. എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഡെവലപ്മെന്റ് കോ-ഓർഡിനേറ്റർ ഗിഗൻ ജി യും പ്രോജക്ട് കോ-ഓർഡിനേറ്റർ അഞ്ജലി സി ബോസും ശിൽപശാല നയിച്ചു. എസ് എസ്,കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ വി അനിൽ കുമാർ, ജില്ലാ പ്രോഗ്രാം ഓഫീസർ കെ ആർ രാജേഷ്, ജി.എച്ച്.എസ്.എസ് കണി യാമ്പറ്റ പ്രിൻസിപ്പാൾ സുജാത ടീച്ചർ, ബി,പി.സി എ കെ ഷിബു തുടങ്ങിയവർ പങ്കെടുത്തു.വയനാട് ജില്ലയിൽ 9 സ്കൂളുകളിലാണ് കേരള സ്കൂൾ വെതർ സ്റ്റേഷൻ സ്ഥാപിച്ചിട്ടുള്ളത്. ഓരോ സ്കൂളിൽ നിന്നും രണ്ട് വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ ശില്പശാല സംഘടിപ്പിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *