May 12, 2024

കൊളവയല്‍ മാലിന്യ പ്ലാന്റ്: ബാബു പിണ്ടിപുഴയെ വധിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണം: ഐ.എന്‍.ടി.യു.സി

0
20230622 164120.jpg
കല്‍പ്പറ്റ :കൊളവയല്‍ മാലിന്യ പ്ലാന്റ് പ്രദേശത്തുള്ള ജനങ്ങള്‍ക്ക് ദുരിതമായി മാറിയപ്പോള്‍ അതിനെതിരെ സമരം നയിച്ച ജനകീയ സമര സമിതിയുടെ കണ്‍വീനറും ഐഎന്‍ടിയുസി മുട്ടില്‍ മണ്ഡലം പ്രസിഡണ്ടുമായ ബാബു പിണ്ടിപുഴക്ക് നേരെ നടന്ന വധശ്രമത്തില്‍ ശക്തമായ നടപടി വേണമെന്ന് ഐഎന്‍ടിയുസി കല്‍പ്പറ്റ റീജിയണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സമരകാലഘട്ടത്തില്‍ തന്നെ പലതവണ പ്ലാന്റ് ഉടമ ഷൈജല്‍ ഗുണ്ടകളെ കൂട്ടികൊണ്ട് കെ. എൽ  12 പി  0001 എന്ന വാഹനത്തില്‍ ആക്രമിക്കാന്‍ വരുന്ന സാഹചര്യമുണ്ടായിരുന്നു.പ്രസ്തുത സംഭവങ്ങളില്‍ മീനങ്ങാടിപോലീസ് സ്റ്റേഷന്‍,പനമരം പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കാന്‍ പോലീസ് അധികൃതര്‍ തയ്യാറായില്ല. അതിനെ തുടര്‍ന്നാണ് വീണ്ടും വധശ്രമം ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ക്ക് ഐഎന്‍ടിയുസി നേതൃത്വം നല്‍കുമെന്ന് റീജിയണല്‍ പ്രസിഡണ്ട് മോഹന്‍ദാസ് കോട്ടക്കൊല്ലി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *