April 30, 2024

ലിയോ മേയ്ത്ര കാൻസർ കെയർ സെന്ററിന്റെയും മേയ്ത്ര ലിയോ ടെലി ഐ സി യു സെന്ററിന്റെയും ഉദ്ഘാടനം നടന്നു

0
Img 20210827 Wa0024.jpg
കൽപ്പറ്റ : വയനാട്ടില്‍ കാന്‍സര്‍ രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്താന്‍ കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ വയനാട് ലിയോ ഹോസ്പിറ്റലില്‍ കാന്‍സര്‍ കെയര്‍ സെന്ററും ടെലി-ഐ.സി.യു. സംവിധാനവും ഉള്‍പ്പെടെ കാന്‍സര്‍ കെയര്‍ സെന്റര്‍ ആരംഭിക്കും. ഐ.സി.യു. പരിചരണത്തിലുള്ള രോഗികള്‍ക്ക് 24 മണിക്കൂറും ചികിത്സകള്‍ക്ക് മേല്‍നോട്ടം നല്‍കാന്‍ കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അതിതീവ്ര പരിചരണ വിദഗ്ധരായ ഡോക്ടര്‍മാര്‍ക്ക് കഴിയും. സംസ്ഥാനത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനായി വടക്കന്‍ കേരളത്തില്‍ ഇത്തരം ഉപകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ മേയ്ത്ര ഹോസ്പിറ്റല്‍ പ്രാദേശിക ആശുപത്രികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്. രക്തസംബന്ധമായ രോഗങ്ങള്‍, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, കാന്‍സര്‍ ഇമ്യൂണോ തെറപി സെന്റര്‍ ഓഫ് എക്‌സലന്‍സ്, റോബോട്ടിക് ജോയിന്റ് റിപ്ലേസ്‌മെന്റ് വിഭാഗം, പ്രോക്ടോളജി ക്ലിനിക് തുടങ്ങി നിരവധി സേവനങ്ങള്‍ കൂടി അടുത്തിടെയായി മേയ്ത്ര ഹോസ്പിറ്റലില്‍ ആരംഭിച്ചിരുന്നു.
കാന്‍സര്‍ രോഗികള്‍ക്കായി പ്രതിവാര കണ്‍സല്‍ട്ടേഷനു വേണ്ടി വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മുതല്‍ 3 മണി വരെ വിദഗ്ധരായ ഓങ്കോളജിസ്റ്റുകളുടെ സേവനം കൽപ്പറ്റ ലിയോ മേയ്ത്ര കാൻസർ കെയർ സെന്ററിൽ ലഭ്യമായിരിക്കും. കീമോതെറപി സേവനങ്ങള്‍ കോഴിക്കോട് കേന്ദ്രത്തിനു പുറമെ ഇനി മുതല്‍ വയനാട് ഉപകേന്ദ്രമായ ലിയോഹോസ്പിറ്റലിലും ലഭ്യമാക്കും. ഉയര്‍ന്ന ശേഷിയുള്ള ക്യാമറ, അനുബന്ധ കംപ്യൂട്ടര്‍ സോഫ്ട്‌വെയറുകളും  സ്ഥാപിച്ചുകൊണ്ടാണ് സദാസമയവും നിരീക്ഷണം ഉറപ്പുവരുത്താവുന്ന ടെലി-ഐ.സി.യു. സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ഗുരുതര സാഹചര്യം നേരിടുന്ന രോഗികള്‍ക്ക് അതതു സമയത്തുതന്നെ ആവശ്യമായ ചികിത്സകള്‍ നിര്‍ദേശിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ക്കു കഴിയും. വിശദമായ അഡ്മിഷന്‍ പരിശോധനകള്‍, ദിവസേനയുള്ള ഡോക്ടര്‍മാരുടെ ടെലി-റൗണ്ട്‌സ്, ലാബ് റിപ്പോര്‍ട്ട് പരിശോധന, രോഗം കണ്ടെത്താനുള്ള സ്‌കാനിങ് പോലുള്ള നടപടിക്രമങ്ങള്‍, തുടങ്ങി ഐ.സി.യു. പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തല്‍ വരെയുള്ള കാര്യങ്ങളെല്ലാം കോഴിക്കോട് മേയ്ത്രയിലെ കേന്ദ്രത്തിലിരുന്ന് ഡോക്ടര്‍മാര്‍ നിര്‍വഹിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *