May 11, 2024

സ്വാഗതസംഘം രൂപീകരിച്ചു

0
മാനന്തവാടി: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
സ്വാഗത സംഘ രൂപീകരണ യോഗം മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ  വി.ആർ പ്രവീജ് ഉദ്ഘാടനം ചെയ്തു. പഴശ്ശി ഗ്രന്ഥാലയം പ്രസിഡന്റ് പ്രതീഷ് കെ.ആർ അധ്യക്ഷത വഹിച്ചു. ഒരു  
വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ  കരട് എ.അജയകുമാർ അവതരിപ്പിച്ചു.
വായന, ജനകീയം, അക്കാദമികം, ഭൗതികം, ഹരിതം, സാംസ്കാരികം എന്നീ വിഭാഗങ്ങളിലായി  മുന്നൂറിലധികം പരിപാടികൾ സംഘടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ആയിരം പുതിയ അംഗങ്ങളെ ചെർക്കൽ, അയ്യായിരം പുതിയ പുസ്തകങ്ങൾ, നൂറ് വീടുകളിൽ പുസ്തക വായന, 100 ആനുകാലികങ്ങൾ 
വിവിധ സാംസ്കാരിക പരിപാടികൾ എന്നിവ നൂറാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്നതാണ്.
2018 ഒക്ടോബർ 18 വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനം  ഒക്ടോബർ 18 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് പഴശ്ശി ഗ്രന്ഥാലയം ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. 
മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ വി.ആർ പ്രവീജ് അധ്യക്ഷത വഹിക്കും.
തുടർന്ന് എല്ലാരും പാടണ് സംഗീതനിശയും ഉണ്ടായിരിക്കുന്നതാണ്.
ചർച്ചയിൽ പി.ടി ബിജു, പി.സുരേഷ് ബാബു, എം.ജി ബിജു, വേലപ്പൻ മാസ്റ്റർ, വിനോദ് തോട്ടത്തിൽ,  മാധവൻ, പി.കെ സുധീർ, എ.കെ സുമേഷ്, സി.ജി ഷിബു മുതലായവർ സംസാരിച്ചു.
സ്വാഗത സംഘത്തിന്റെ ചെയർമാനായി മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ വി.ആർ പ്രവീജിനെയും ജനറൽ കൺവീനറായി പഴശ്ശി ഗ്രന്ഥാലയം പ്രസിഡന്റ് കെ.ആർ പ്രതീഷിനെയും തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *