May 10, 2024

ആദ്യത്തെ ജനകീയ കലോത്സവം മികച്ചതാക്കി മക്കിയാട്

0
    മക്കിയാട്:  . സി.ബി.എസ്.സി കലോത്സവ ചരിത്രത്തിൽ   ആദ്യമായി ജനകീയ പങ്കാളിത്തത്തോടെ നടത്തിയ ഈ വർഷത്തെ ജില്ലാ സ്കൂൾ കലോത്സവം സഹകരണം കൊണ്ടും സംഘാടന മികവുകൊണ്ടും   മാതൃക പരമായി. ഹോളി ഫെയ്സ് ഇംഗ്ലീഷ് സ്കൂളിലെ  വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ  സഹോദയ ഭാരവാഹികൾ , സി.ബി.എസ്.ഇ. സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ അംഗങ്ങൾ തുടങ്ങി നിരവധി പേരുടെ കൂട്ടായ്മയിൽ പരാതി കളില്ലാതെയാണ് കലോത്സവം നടന്നത്. ,
വയനാട് ജില്ല സി.ബി.എസ്.സി.കലോൽസത്തിൽ ഹോളി ഫെയ്സിലെ വിദ്യാർത്ഥിവാളന്റിയർമാർ  മികവുറ്റ സേവനമായിരുന്നു കാഴ്ചവെച്ചത്. ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിലെ 200 ഓളം വിദ്യാർത്ഥികളെ പ്രത്യേക ഗ്രൂപ്പുകളായി തരം തിരിച്ച് കലോത്സവത്തിന്റെ വിജയത്തിനായി  പരിശീലിപ്പിക്കുകയായിരുന്നു. കാഴ്ചക്കാർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും അതാത് സമയങ്ങളിൽ ഗ്രൗണ്ടിൽ നിന്നും നീക്കം ചെയ്യുകയും വാഹനങ്ങളുടെ പാർക്കിംഗ് സുഗമമാക്കുന്നതും വിദ്യാർത്ഥികളായിരുന്നു കൃത്യ സമയങ്ങളിൽ മത്സരാഥികളെ അതാതു സ്റ്റേജിൽത്തെത്തിക്കുന്നതിനും കുടിവെള്ളം എത്തിച്ചും കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് .കഴിഞ്ഞ കുറെ ദിവസങ്ങളായി വിദ്യാർത്ഥികളെ പ്രത്യേകം പ്രപത്തരാക്കുകയായിരുന്നെന്ന് പ്രിൻസിപ്പൾ ഫാ:.സന്തോഷ് പറഞ്ഞു..
ഒക്ടോബർ 19, മുതൽ 21 വരെ മൂന്ന് ദിവസങ്ങളിലായി മക്കിയാട് ഹോളി ഫെയ്സ് വിദ്യാലയത്തിൽ വെച്ച് നടന്ന   വയനാട് ജില്ലാ കലോത്സവം നാടിനും നാട്ടുകാർക്കും നവ്യാനുഭവമായി. ജില്ലയിലെ 27 സ്കൂളുകളെ പ്രതിനിധീകരിച്ചു കൊണ്ട് ഏകദേശം  1800 ഓളം വിദ്യാർത്ഥികളാണ് നവോത്ഥാന കാല കലാകാരൻമാരുടെ പേരിൽ ഒരുക്കപ്പെട്ട അഞ്ച് വേദികളിലായി വിവിധ മത്സര യി ന ങ്ങളിൽ മാറ്റുരച്ചത് .മൂന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ 4 വിഭാഗങ്ങളായി തരംതിരിച്ചായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.
.കലാ സാഹിത്യ രംഗത്തെ ശ്രദ്ദേയരായ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ കലോത്സവ വിരുന്ന് മികച്ച സംഘാടന മികവുകൊണ്ടും ശ്രദ്ദ പിടിച്ചുപറ്റി. കഴിഞ്ഞ പത്ത് ദിവസങ്ങളിലായി വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും, രക്ഷിതാക്കളും, നാട്ടുകാരുമടങ്ങിയ   സംഘത്തിന്റെ നിതാന്ത പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ വിജയം..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *