May 10, 2024

വൈത്തിരി ഉപജില്ലാ ശാസ്രമേള സമാപിച്ചു. നടവയല്‍ സെന്റ് തോമസിനും പിണങ്ങോട് ഡബ്ല്യു എം ഒക്കും നേട്ടം.

0
Vlcsnap 2017 10 25 17h52m31s70
.
പടിഞ്ഞറത്തറ: ;രണ്ട് ദിവസങ്ങളിലായി നടന്നു വരുന്ന വൈത്തിരി ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐ ടി മേളകള്‍ പടിഞ്ഞാറത്തറയില്‍ സമാപിച്ചു.നാനൂറോളം ഇനങ്ങളിലായി 94 വിദ്യാലയങ്ങളില്‍ നിന്നുള്ള നാലായിരത്തോളം കുട്ടികളാണ് മേളയില്‍ പങ്കെടുത്തത്.പടിഞ്ഞാറെതറ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍,എയുപി സ്‌കൂള്‍.ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് എല്‍ പി ,യു പി,ഹൈസ്‌കൂള്‍,ഹയര്‍സെക്കണ്ടറിസ്‌കൂള്‍ വിഭാഗങ്ങള്‍ക്കായുള്ള മേളയിലെ മത്സരങ്ങള്‍ സംഘടിപ്പിച്ചത്.ഗണിത ശാസ്ത്രമേളയില്‍ എല്‍ പി,യുപി വിഭാഗങ്ങളില്‍ കണിയാമ്പറ്റ ഗവണ്‍മെന്റ് യു പി സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തരിയോട് നിര്‍മല ഹൈസ്‌കൂളും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പിണങ്ങോട് ഡബ്ല്യു എം ഒ ഹയര്‍സെക്കണ്ടറി സ്‌കൂളും ഓവറോള്‍ കിരീടം കരസ്ഥമാക്കി.പ്രവൃത്തി പരിചയമേളയില്‍ എല്‍പി വിഭാഗത്തില്‍ നടവയല്‍ സെന്റ് തോമസ് എല്‍ പി സ്‌കൂളും യു പി വിഭാഗത്തില്‍ കോട്ടനാട് ജി യു പി എസും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തരിയോട് നിര്‍മല ഹൈസക്കൂളും ജേതാക്കളായി.ഐ ടി മേളയില്‍ യു പി,ഹൈസ്‌കൂള്‍,ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിഭാഗങ്ങളിലെല്ലാം ഒന്നാംസ്ഥാനം നേടിക്കൊണ്ട് നടവയല്‍ സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ കിരീടത്തിനര്‍ഹരായി.സാമൂഹ്യ ശാസ്ത്രമേളയില്‍ എല്‍ പി വിഭാഗത്തില്‍ ജി എല്‍ പി സ്‌കൂള്‍ പടിഞ്ഞാറെതറയും കല്‍പ്പറ്റ എസ് ഡി എം എല്‍പി സ്‌കൂളും ഓവറോള്‍ കിരീടം പങ്കുവെച്ചു.യുപി വിഭാഗത്തില്‍ സെന്റ് തോമസ് നടവയല്‍ സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണിയാമ്പറ്റ ജി എച് എസ് എസും ജേതാക്കളായി.ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും പിണങ്ങോട് ഡബ്ല്യു എം ഒ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി.വിജയികള്‍ക്കുള്ള വ്യക്തിഗത ട്രോഫികളും ഓവറോള്‍ ട്രോഫികളും സമാപനചടങ്ങില്‍ വെച്ച് പഞ്ചായത് വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി വിതരണം ചെയ്തു.പി നൗഷാദ് അദ്ധ്യക്ഷം വഹിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *