May 10, 2024

സ്വാഭാവിക വനങ്ങളുടെ തിരിച്ചുവരവിനായി വിത്ത് വിതച്ച് ഗ്രീൻ ലവേഴ്സ്.

0
Dsc06268
മാനന്തവാടി പഴശ്ശിരാജാസ്മാരക ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷിക പരിപാടികളുടെ ഭാഗമായി പേരിയവനത്തിൽ നാട്ടുമരങ്ങളുടെ വിത്തുകൾ നട്ടു. അപൂർവയിനം ഓർക്കിഡുകളുടെയും സസ്യങ്ങളുടെയും ഉഭയജീവികളുടെയും കേന്ദ്രമായ ഈ നിബിഡവനം പുതിയ സസ്യ ജന്തുജാലങ്ങളെ കണ്ടെത്തിയതുവഴി ഏറെ ജൈവിക പ്രാധാന്യമുള്ള ഇടമായി ശ്രദ്ധയിൽപെട്ടിരിന്നു.
കബനി നദിയുടെ പ്രധാന പോഷകനദികളിലൊന്നായ പേരിയ പുഴയുടെ തലപ്പത്തുള്ള ഈ നിത്യഹരിതവനങ്ങൾ, ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെയും,അനിയന്ത്രിതമായ മാനുഷിക ഇടപെടലുകളുടെയും ഭാഗമായി ഇന്നു നാശത്തിന്റെ വക്കിലാണ്. ഈ തിരിച്ചറിവിൽ നോർത്ത് വയനാട് ഡി.എഫ്.ഒ.  കെ.സി പ്രസാദിന്റെ നിർദ്ദേശപ്രകാരം ഗ്രന്ഥാലയത്തിലെ പരിസ്ഥിതി കൂട്ടായ്മയായ ഗ്രീൻ ലവേഴ്സ് അംഗങ്ങൾ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ പരിപാടി പേരിയ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ  കെ.സി.രാജീവൻ ഉദ്ഘാടനം ചെയ്തു.കെ.മണി (ബീറ്റ് ഫോറസ്റ്റ് ഓഫീസർ) .പി.ബി.സനീഷ് , .വി.ഡി.അംബിക, അര്‍ച്ചന ജോളി , ജിതിന്‍ എം സി , അനുരാഗ് പനവല്ലി ,അമല്‍ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *