June 16, 2025

അതിഥികളെ കാത്ത് മൗണ്ട് റാസി

0
IMG_20171021_113548

By ന്യൂസ് വയനാട് ബ്യൂറോ

മൗണ്ട് റാസി;കേരളാ കാമ്പസ് അസംബ്ലിക്ക് എത്തുന്ന അതിഥികളെയും കാത്തിരിപ്പാണ് വയനാടൻ ജനത. കാമ്പസ് ചരിത്രത്തിൽ ആദ്യമായി നടത്തപ്പെടുന്ന നോണ് പ്രാഫഷണൽ കോണ്ഫറൻസ് ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്ന് തന്നെയാണ് വയനാടിന്റെ പ്രതീക്ഷ
 മൂവായിരത്തോളം വരുന്ന വിദ്യാർത്ഥി പ്രതിനിധികളെ സ്വീകരിക്കാനുള്ള അവസാന ഘട്ട പരിശ്രമത്തിലാണ് അണിയറ പ്രവർത്തകർ. വയനാട് കണ്ട വിത്യസ്ത പ്രചരണ പ്രവർത്തനങ്ങളാണ് കാമ്പസ് അസംബ്ലിക്ക് വേണ്ടി അണിയറ പ്രവര്ത്തകർ ആവിഷ്കരിച്ചത്.
 വിവിധ ബസ് സ്റ്റാറ്റുകളിൽ നടന്ന 'ലൗഡ് സ്പീക്കറും' അഞ്ചു ദിവസങ്ങളിലായി നടന്ന 'അസംബ്ലി വില്ലേജുകളും ' റാസി ട്രാക്കും വിത്യസ്തത പുലർത്തി.പിഞ്ചു കുഞ്ഞുങ്ങൾ മുതൽ  മുതിർന്ന പൗരന്മാർ വരെ അസംബ്ലി ലഹരിയിൽ ലയിച്ചത്. വയനാട് എത്രത്തോളം കാത്തിരിക്കുന്നുണ്ട് എന്നതിന്റെ  ശുഭ സൂചനയാണ്
 ബത്തേരിയിൽ നടന്ന ഫ്ലാഷ് മോബ് പുതിയ രീതിയിലേക്ക് പ്രചരണങ്ങൾ എങ്ങനെ  ആ വിഷ്കരിക്കാമെന്ന് മറ്റുള്ളവർക്ക് കൂടി മാതൃകയായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *