May 13, 2024

എം.കെ.ജിനചന്ദ്രൻ ജന്മ ശതാബ്ദി ആഘോഷം ശനിയാഴ്ച :സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

0
Img 20171026 115607
 കല്പറ്റ: ആധുനിക വയനാടിന്റെ ശില്പികളിൽ പ്രധാനിയായ എം.കെ.ജിനചന്ദ്രന്റെ ജന്മ ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും വെങ്കല പ്രതിമ അനാഛാദനവും ശനിയാഴ്ച 2.30-ന് കല്പറ്റ എസ്.കെ.എം.ജെ.ഹയർസെക്കണ്ടറി സ്കൂളിൽ നിയമസഭാ സ്പീക്കൽ പി.ശ്രീരാമകൃഷ്ണൻ നിർവ്വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 
എം.പി.വീരേന്ദ്രകുമാർ എം.പി. ചടങ്ങിൽ അധ്യക്ഷത വഹിക്കും. എസെ.കെ.എം.ജെ.ഹയർസെക്കണ്ടറി സ്കൂൾ മാനേജർ എംജെ.വിജയപത്മൻ പി.രാമകൃഷ്ണനെ പൊന്നാടയണിയിക്കും. എം.ഐ.ഷാനവാസ് എം.പി. മുഖ്യ പ്രഭാഷണം നടത്തും. എം.എൽ.എ.മാരായ  സി.കെ.ശശീന്ദ്രൻ, ഐ.സി.ബാലകൃഷ്ണൻ, ഒ.ആർ.കേളു, മുൻ എം.എൽ.എ.യും സംഘടക സമിതി ചെയർമാനുമായ എം.വി.ശ്രേയാംസ്കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, കല്പറ്റ നഗരസഭാ ചെയർപേഴ്സൺ ഉമൈബാ മൊയ്തീൻകുട്ടി തുടങ്ങിയവരെ ചടങ്ങിൽ സംസാരിക്കും. തുടർന്ന് വനയാട് സാരംഗ് ഓർക്കസ്ട്രയുടെ സംഗീത സന്ധ്യ ഉണ്ടായിരിക്കും.
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെയും അധ:സ്ഥിതരുടേയും ഉന്നമനത്തിനായി അവിശ്രമം പ്രയത്നിച്ച എം.കെ.ജിനചന്ദ്രൻ ഗാന്ധിയൻ തത്ത്വ ശാസ്ത്രങ്ങളുടെ പ്രയോക്താവും പ്രചാരകനുമായിരുന്നു. കറകളഞ്ഞ ദേശീയതയുടെയും, ജാതിമത ചന്തകൾക്കതീതമായ ജീവിത വീക്ഷണത്തിന്റെയും ഉടമയായിരുന്നു അദ്ദേഹം. വയനാടിന്റെ ഇന്നത്തെ പുരോഗതിക്ക് ആധാരമായ അടിസ്ഥാന വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ വലുതാണ്.  ജിനചന്ദ്രൻ സമൂഹത്തിന് നൽകിയ സേവനങ്ങൾ അനുസ്മരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് ക്വിസ്, ചിത്രരചനാ മത്സരങ്ങൾ, പ്രസംഗ മത്സരം, സാഹിത്യ ശില്പശാല, മെഡിക്കൽ ക്യാമ്പ്, ഫുട്ബോൾ ടൂർണമെന്റ്, മാധ്യമ ശില്പശാല, കരിയർഗൈഡൻസ് ക്ലാസ്സ്, വീഡിയോ, ഡോക്യമെന്ററി പ്രദർശനം, ആദിവാസി സമ്മേളനം, എക്സിബിഷൻ, നൃത്ത സന്ധ്യ തുടങ്ങിയ പരിപാടികൾ നടത്തും. നഗരസഭാ ചെയർപേഴ്സൺ ഉമൈബാ മൊയ്തീൻകുട്ടി, വൈസ് ചെയർമാൻ പി.പി.ആലി, സംഘാടക സമിതി വൈസ് ചെയർമാൻ അഡ്വ. എം.ഡി.വെങ്കിട സുബ്രഹ്മണ്യൻ, ജനറൽ കൺവീനറും എസ്.കെ.എം.ജെ.ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലുമായ എ.സുധാറാണി, പ്രോഗ്രാം കമ്മറ്റി ചെയർമാൻ വി.ഒ.ശ്രീധരൻ, പി.ടി.എ.പ്രസിഡന്റ് പി.സി.നൗഷാദ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *