June 16, 2025

ഇന്ത്യൻ സൈക്യാട്രി സൊസൈറ്റി സമ്മേളനം 27 ന് തുടങ്ങും.

0

By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഇന്ത്യൻ സൈക്യാട്രി സൊസൈറ്റി ദക്ഷിണമേഖല ശാഖയുടെ അമ്പതാം വാർഷിക സമ്മേളനം 27 മുതൽ 29 വരെ വൈത്തിരി വില്ലേജിൽ നടക്കും.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 600-ഓളം മനോരോഗ വിദഗ്‌ധർ സമ്മേളനത്തിൽ പങ്കെടുക്കും.

      രോഗനിർണ്ണയത്തിൽ  പ്രതിഭാസ വിജ്ഞാനീയ, നാഡീ ശരീരശാസ്ത്ര സമീപനങ്ങളുടെ ഏകോപന സാധ്യതകളാണ് സമ്മേളനത്തിന്റെ പ്രധാന ചർച്ചാ വിഷയം. ഈ വിഷയങ്ങളിൽ ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രശസ്ത മനോരോഗ വിദഗ്ധർ പ്രഭാഷണം നടത്തും.വ്യക്തിത്വ വൈകല്യങ്ങൾ ഒരു സമസ്യ എന്ന വിഷയത്തിൽ പ്രഗൽ ഭരായ മനോരോഗ വിദഗ്ധരുടെ പാനൽ ചർച്ചയും ഉണ്ടാകും
      ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നാല്പതിലധികം യുവ മാനസിക രോഗ വിദഗ്ധർ വിവിധ വിഷയങ്ങളിൽ പ്രബന്ധങൾ അവതരിപ്പിക്കും. പോസ്റ്റർ അവതരണം, ബിരുദ വിദ്യാർത്ഥികളുടെ  പ്രശ്നോത്തരി മത്സരം ,മനോരോഗ ചികിത്സയിൽ 50 വർഷം പൂർത്തിയാക്കിയവരെ ആദരിക്കൽ ,എന്നിവയും ഉണ്ടാകും. തുടർ വിദ്യാഭ്യാസ സമ്മേളനം 27-ന് ദക്ഷിണ മേഖല അധ്യക്ഷൻ  ഡോ: ശിവരാമകൃഷ്ണനും  അമ്പതാം വാർഷിക സമ്മേളനത്തിന്റെ  ഉഘാടനം ശശി തരൂർ എം.പി.യും നിർവ്വഹിക്കും –  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *