May 2, 2024

ജനപക്ഷ നിലപാടുകൾക്ക് മുൻഗണന നൽക്കണം വിജയൻ ചെറുകര

0
Img 20171107 192308

മാനന്തവാടി: ജനപക്ഷ നിലപാടുകൾക്ക് മുൻഗണന നൽകുന്ന നിലപാട് സ്വീകരിക്കാൻ സർക്കാർ ജീവനക്കാർ തയ്യറാകണമെന്നും ഇടപ്പെടുലുകളിലുടെ ജനങ്ങളുടെ അംഗീകരം നേടാൻ കഴിയണമെന്നും സർക്കാർ ജീവനക്കാർ  പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വിജയൻ ചെറുകര പറഞ്ഞു. മാനന്തവാടിയിൽ കെ.ആർ.ഡി.എസ്.എ.ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.കേരളത്തിൽ റവന്യൂ ഡിപ്പാർട്ട്മെന്റിൽ ജനകീയ മുഖമുള്ള സംഘടനയാണ് കെ.ആർ.ഡി.എസ്.എ യെന്നും സി പി ഐ എന്നും ജനപക്ഷ നിലപാടുകൾക്ക്  നേതൃത്വം നൽക്കുന്ന പാർട്ടിയാണന്നും ഇന്ത്യ ഭരിക്കുന്ന ബി ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ ജനദ്രേഹമെന്നും വർഗ്ഗീയതയുടെ പ്രചാരകരായി മോഡി സർക്കാർ മാറിയെന്നും  അദ്ദേഹം പറഞ്ഞു.കേരളത്തിലെ ജനങ്ങൾ ഈ നിലപാടുകൾ അംഗീകരിക്കില്ലന്നും നിലപാടുകൾ ആർക്ക് മുമ്പിലും തുറന്ന് പറയാൻ മടി കാണിക്കത്ത പാർട്ടിയാണ് സിപിഐ യെന്നും അഴിമതികരെ സംരക്ഷിക്കത്ത അഴിമതിക്കര തള്ളി പറയാൻ ഒരു വേദിയിലും സി പി ഐ ക്ക് മടിയില്ലന്നും വിജയൻ ചെറുകര പറഞ്ഞു.

  ഗൗരിലങ്കേഷ്നഗറിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ കെ.ആർ.ഡി.എസ്.എ ജില്ല പ്രസിഡന്റ് കെ.ഷമീർ അധ്യക്ഷത വഹിച്ചു.കെ.ആർ ഡി.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി എ.സുരേഷ് കുമാർ സംഘടന റിപ്പോർട്ടും ജില്ല സെക്രട്ടറി ആർ.സിന്ധു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സി പി ഐ മാനന്തവാടി മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി, ജോയിന്റ് കൗൺസിൽ ജില്ല സെക്രട്ടറി വി.വി.ആന്റണി, ജോയിന്റ് കൗൺസിൽസെക്രട്ടറിയേറ്റ് അംഗം  സുകേശൻ ചൂലിക്കാട്. സിവിൽ സപ്ലൈയിസ് ഓഫിസിസേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബീനിൽദിവാകരൻ, ധനഞ്ജയൻ, എം.കെ.രാമകൃഷ്ണൻ, ജയപ്രകാശ് എം പി, കെ.വി.മനോജ് എന്നിവർ പ്രസംഗിച്ചു.കെ.കെ.ഉണ്ണികൃഷ്ണൻ രക്തസാക്ഷി പ്രമേയവും പി.രവി അനുശോചന പ്രമേയവും അവതരിപ്പിച്ചു.വയനാട് എ.ഡി.എം.കെ.എം.രാജു ഉപഹാര സമർപ്പണം നടത്തി.സ്വാഗത സംഘം ചെയർമാൻ ഇ.ജെ.ബാബു  സ്വാഗതം പറഞ്ഞു. ആധുനികകാലത്തെ റവന്യൂ ഓഫീസുകൾ എന്ന വിഷയത്തിൽ കെ.ആർ.ഡി.എസ്.എ.സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അശോക് മുഖ്യാപ്രഭാഷണം നടത്തി. താലുക്ക് സെക്രട്ടറി പ്രിൻസ് നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *