June 16, 2025

കോളിയാടി മഹഌറ സ്വലാത്ത് വാര്‍ഷികം ഇന്ന്

0

By ന്യൂസ് വയനാട് ബ്യൂറോ

സുല്‍ത്താന്‍ ബത്തേരി കോളിയാടി മഹഌറത്തുറബ്ബാനിയ്യ ഇസ്്‌ലാമിക് സെന്ററില്‍ നടന്ന് വരുന്ന സ്വലാത്ത് മജ്‌ലിസിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് ഏഴിന് മഹഌറയില്‍ ഒരു കോടി സ്വലാത്ത് സമര്‍പ്പണവും പ്രാര്‍ഥന സമ്മേളനവും നടക്കും. സയ്യിദ് അബ്ദുറഹിമാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി (ബായാര്‍ തങ്ങള്‍) നേതൃത്വം നല്‍കും. സമ്മേളനത്തില്‍ ജില്ലയിലെ പ്രാസ്ഥാനിക നേതാക്കള്‍ പങ്കെടുക്കും. ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിക്ക് വിപുലമായ സൗകര്യങ്ങള്‍ മഹഌറ ക്യാംമ്പസില്‍ ഒരുക്കിയിട്ടുള്ളതെന്ന് സ്വാഗത സംഘം കണ്‍വീനര്‍ നൗഷാദ് ചീരാല്‍ അറിയിച്ചു. ചടങ്ങില്‍ അലി മുസ്്‌ലിയാര്‍ രചിച്ച സിര്‍റുല്‍ ഖുദ(നബി കീര്‍ത്തന കാവ്യം) ബായാര്‍ തങ്ങള്‍ പ്രകാശനം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *