April 30, 2024

കുറുവ ദ്വീപ് വിനോദ സഞ്ചാരികൾക്കായി ഉടൻ തുറന്നു കൊടുക്കണം: സി.പി.എം സി.പി.ഐ. പോര് കുറുവയുടെ വളർച്ചയെ ബാധിക്കുന്നു.: ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.

0
Img 20171211 Wa0008 1512989234576
സി.പി.എം-സി.പി.ഐ പോര് കുറുവ യുടെ വികസനത്തെ ബാധിച്ചുവെന്ന് ഡി.സി.സി.പ്രസിഡണ്ട് ഐ.സി.ബാലകൃഷ്ണൻ ആരോപിച്ചു. ദ്വീപ് ഉടൻ സഞ്ചാരികൾക്ക് തുറന്നുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാടിന്റെ വളർച്ചയിൽ  വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുൻപന്തിയിലുള്ള സ്ഥാനമാണ് കുറുവാ ദ്വീപിനുള്ളത്.നൂറു കണക്കിനു തൊഴിലാളികളും, കുടുംബശ്രീ സംരഭകരും, നാട്ടുക്കാരും കുറുവ യെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. ഒരു ജീവനക്കാരന്റെ തൊഴിൽ സംബന്ധമായ പ്രശ്നമാണ് സി.പി.എം-സി.പി.ഐ പോരിന്റെ ആരംഭം. അത് ഇപ്പോൾ സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചിരിക്കുന്നു. അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കി കുറുവാ ദ്വീപ് അടച്ച് പൂട്ടാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് പറഞ്ഞു.
വയനാടിന്റെ പ്രകൃതി രമണീയതയും,കാലാവസ്ഥയും, വന്യമൃഗ സങ്കേത കങ്ങളും വയനാട്ടിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.സർവ്വകക്ഷി നിവേദന സംഘത്തിൽ നിന്നും നിയോജക മണ്ഡലം എം.എൽ.എ.ഒ.ആർ.കേളു മുങ്ങിയതും, കഴിഞ്ഞ ദിവസം സി.പി..ഐ.ഭരിക്കുന്ന വനം വകുപ്പ് ഓഫിസിലേക്ക് സി.പി.എം.മാർച്ച് നടത്തിയതും. കുറുവ ദ്വീപ് തുറക്കാനുള്ള ആത്മാർത്ഥമായ ശ്രമം അല്ലായെന്നും പൊതുജനത്തിന് അറിയാം. പാരിസ്ഥിതിക വിഷയങ്ങൾ പറഞ്ഞ് കുറുവ ദ്വീപിലേക്കുള്ള നിയന്ത്രണം പിൻവലിച്ച് ഉടൻ വിനോദ സഞ്ചാരയോഗ്യമാക്കണമെന്നും, ഇന്നത്തെ ആർ.ഡി.ഓഫീസ് ധർണ്ണ സൂചനാ സമരം മാത്രമാണെന്നും ഇനിയും വകുപ്പുകൾ അനങ്ങാപ്പുറ നയങ്ങളാണ് സ്വീകരിക്കുന്നതെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി.സി.സി.പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു .
ബാബു തടത്തിൽ അദ്ധ്യക്ഷത വഹിച്ചു.എൻ.കെ.വർഗ്ഗീസ്, പി.വി. ജോർജ്ജ്, എക്കണ്ടി മൊയ്തൂട്ടി, ജേക്കബ് സെബാസ്ത്യൻ, സണ്ണി ചാലിൽ, ഡെന്നിസൺ കണിയാരം, റഷീദ് തൃശ്ശിലേരി, ജോസ് തവിഞ്ഞാൽ, ഹരിചാലിഗദ്ദ, ഷീജ ഫ്രാൻസീസ്, ശ്രീലത കേശവൻ, സ്വപ്ന ബിജു, മുജീബ് കൊടിയോടൻ, എ.എം.നിഷാന്ത്, രൂപേഷ് കാട്ടിക്കുളം, ജോൺസൺ പാപ്പി നശ്ശേരി, ബൈജു പെരുമ്പിൽ, റ്റിജി ജോൺസൺ, വിൽസൺ പൊൻപാറ,അരുൺ, ഗിരിഷ് കുമാർ എം.കെ. എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *