May 1, 2024

പഠിതാക്കളെ പഠിക്കാൻ സാക്ഷരത ഡയറക്ടർ വയനാട്ടിലെ കോളനികളിൽ

0
Img 20171211 Wa0133
കൽപ്പറ്റ: അക്ഷരാഭ്യാസം നേടുന്നതിൽ ബാക്കി വന്ന മുഴുവൻ ആദിവാസി ജനവിഭാഗങ്ങളെയും ക്കുന്നതിന്റെ ഭാഗമായി വയനാട്ടിൽ സന്ദർശനത്തിനെത്തിയ സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല പഠിതാക്കളെ പഠിക്കാൻ കോളനികളിലെത്തി.  സംസ്ഥാന സാക്ഷരതാമിഷൻ വയനാട് ജില്ലയിൽ നടപ്പിലാക്കി വരുന്ന  ആദിവാസി സാക്ഷരതാ പദ്ധതിയുടെ സംസ്ഥാനതല മോണിറ്ററിങ്ന്റെ ഭാഗമായി  കളക്ടറേറ് കോൺഫെറൻസ്  ഹാളിൽ വിളിച്ചു ചേർത്ത  ഇൻസ്‌ട്രക്ടർമാർ, പഞ്ചായത്ത്‌  കോർഡിനേറ്റർമാർ, പ്രേരക്മാർ എന്നിവരുടെ സംയുക്ത   അവലോകന യോഗത്തിന് ശേഷമാണ് അവർ കോളനികൾ സന്ദർശിച്ചത്.  വിവിധ ഗ്രാമ പഞ്ചായത്തുകളിലെ പഠനകേന്ദ്രങ്ങളിലെത്തിയ ഡയറക്ടർ ആദിവാസി പഠിതാക്കളോടൊപ്പം ഏറെ നേരം ചിലവിട്ടു. പലയിടങ്ങളിലും ഡയറക്ടർ എത്തിയപ്പോൾ രാത്രിയായിരുന്നു. രാത്രി 9 മണി വരെയും കോളനി സന്ദർശനം തുടർന്നു.

ഈ പ്രോജക്ടിന്റെ സംസ്ഥാന ചുമതല കോർഡിനേറ്റർ  ഇ വി അനിൽകുമാർ ജില്ലാ കോർഡിനേറ്റർ  സി കെ. പ്രദീപ്കുമാർ അസിസ്റ്റന്റ്‌ കോർഡിനേറ്റർമാരായ പി. എൻ. ബാബു, . സ്വയ എം കെ. എന്നിവരും ഡയറക്ടറോടൊപ്പം കോളനികളിലെത്തി.സംസ്ഥാന സര്‍ക്കാര്‍ വയനാട് ജില്ലയില്‍ ആദിവാസിവിഭാഗങ്ങളുടെ സാക്ഷരത നിലവാരം ഉയര്‍ത്തുന്നതിന് നടപ്പിലാക്കുന്ന വയനാട് ആദിവാസി സാക്ഷരത പദ്ധതിയിലൂടെ 6000 നിരക്ഷരരെ സാക്ഷരരാക്കുമെന്നും ഇവരുടെ പരീക്ഷ 2018 മാര്‍ച്ച് 25ന് നടത്തുമെന്നും ഡോ..പി.എസ്.ശ്രീകല പറഞ്ഞു. 
   ഈ പദ്ധതി ജനകീയമാക്കിയതില്‍ ഊരുമൂപ്പന്‍മാരുള്‍പ്പെടെയുള്ളരുടെ പങ്ക് വിലപ്പെട്ടതാണ് അവര്‍ പഞ്ഞു. 6000 പേരെ സാക്ഷരരാക്കുന്നതിന്  300 ആദിവാസികോളനികളില്‍ 600 ഇന്‍സ്ട്രക്ടര്‍മാരെ വെച്ച് ആരംഭിച്ച പദ്ധതിക്ക് 100 മണിക്കൂര്‍ ക്ലാസ്സിനുമപ്പുറം 250 മണിക്കൂറിലേക്ക് എത്തിയ സാക്ഷരതാ ക്ലാസ് സാമാന്യ വിദ്യാഭ്യാസം കരഗതമാക്കുതിന് ഊരുക്കൂട്ടം നിവാസികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഡയറക്ടര്‍ അഭിപ്രായപ്പെട്ടു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും കോര്‍ഡിനേറ്റര്‍മാരുടെയും ഇന്‍സ്ട്രക്ടര്‍മാരുടെയും പ്രേരക്മാരുടെയും സഹകരണം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. ഭൂമിയുടെഅവകാശികളായ ആദിവാസികളുടെ വിദ്യാഭ്യാസ ഉന്നമനം മാത്രമല്ല സാക്ഷരതാ മിഷന്‍ ലക്ഷ്യംവെക്കുന്നത് മറിച്ച് സാധാരണജനങ്ങളുമായി മുഖ്യധാരയില്‍ വ്യത്യാസമില്ലാതെ പൊതുബോധത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. 50 വയസില്‍ താഴെയുള്ള പൊതുസമൂഹത്തിലൂള്ള മുഴുവന്‍ പേരെയും പത്താം തരംതുല്യതാ പരീക്ഷയില്‍എത്തിക്കുക എന്നതാണ് ലക്ഷ്യം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *