April 30, 2024

പുതുവർഷത്തിൽ തിരഞ്ഞെടുപ്പിനൊരുങ്ങി കുടുംബശ്രീ ജനുവരി 8 മുതലാണ് തിരഞ്ഞെടുപ്പ് തുടങ്ങുക. വിജ്ഞാപനം 23 ന് ഇറങ്ങും.

0
മാനന്തവാടി; പുതുവർഷത്തിൽ തിരഞ്ഞെടുപ്പിനൊരുങ്ങി കുടുംബശ്രീ ജനുവരി 8 മുതലാണ് തിരഞ്ഞെടുപ്പ് തുടങ്ങുക. വിജ്ഞാപനം 23 ന് ഇറങ്ങും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ എ.ഡി.എസും, സി.ഡി.എസ്സും കൈ പിടിയിലൊതുക്കാൻ രാഷ്ട്രീയ പാർട്ടികളുടെ നേട്ടോട്ടമായിരിക്കും

വളയിട്ട കൈകൾ പുതുവർഷത്തിൽ തെരഞ്ഞെടുപ്പ് ചൂടിലായിരിക്കും ജനുവരി മുതലാണ് കുടുംബശ്രീ തെരഞ്ഞെടുപ്പ് തുടങ്ങുക കുടുംബശ്രീ അയൽകൂട്ട തിരഞ്ഞെടുപ്പ് ജനുവരി 8 മുതൽ 14 വരെയും എ.ഡി.എസ് തിരഞ്ഞെടുപ്പ് 18 മുതൽ 21 വരെയും സി.ഡി.എസ്.തിരഞ്ഞെടുപ്പ് 25 നും നടക്കും 26 ന് പുതിയ ഭാരവാഹികൾ അധികാരമേൽക്കുന്നതായിരിക്കും. 
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എ.ഡി.എസും, സി.ഡി.എസും പിടിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ അണിയറയിൽ ചരടുവലി തുടങ്ങി കഴിഞ്ഞു. കുടുംബശ്രീ അയൽകൂട്ടം വരെ തങ്ങളുടെ വരുതിയിലാക്കാനാണ് ഒരോ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കുന്നത്.നാല് അയൽക്കൂട്ടങ്ങൾക്ക് ഒരു വരണാധികാരിയും എ.ഡി.എസിന് ഒരാളും സി.ഡി എസിന് രണ്ട് വരണാധികാരികളെയുമാണ് നിയമിക്കുന്നത് സർക്കാരിന്റെ ആനുകൂല്യങ്ങൾ ഉൾപ്പെടെ നിരവധിയായ കാര്യങ്ങളാണ് കുടുംബശ്രീ വഴി നടപ്പാക്കുന്നത് അതുകൊണ്ട് തന്നെ ഒരു അധികാര കേന്ദ്രമെന്ന നിലയിൽ സ്ഥാനമാനങ്ങൾ തങ്ങളുടെ വരുതിയിലാക്കാന് നിലവിലുള്ള ഭരണസമിതികളുടെയും നീക്കങ്ങൾ  ത്രിതല പഞ്ചായത്ത് ഭരണസമിതിയുടെ ഒരു ഇടപെടലുകളും തിരഞ്ഞെപ്പിനെ സ്വാധിനിച്ചേക്കും കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് സമയത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി യു.ഡി. എഫിന് മേൽകോയ്മ  ഉള്ളതായിരുന്നു.
എന്നാൽ ഇപ്പോഴാകട്ടെ പഞ്ചായത്തുകൾ എൽ.ഡി.എഫിന്റെ കൈകളിലുമാണ് അങ്ങനെ വരുമ്പോൾ  കുടുംബശ്രീ നേതൃസ്ഥാനങ്ങൾ തങ്ങളുടെ വരുതിയിലാക്കാനായിരിക്കും എൽ.ഡി.എഫ് ശ്രമിക്കുക.എന്തായാലും വരാനിരിക്കുന്ന പുതുവർഷം വളയിട്ട കൈകൾ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരിക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *