May 5, 2024

കാരുണ്യവഴിയിൽ വീണ്ടും വാട്സ് ആപ് കൂട്ടായ്മ: ആദിവാസി ബാലന് വീൽ ചെയർ നൽകി.

0
Img 20180107 Wa0106
മാനന്തവാടി: ഒരു വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച വയനാട് വെള്ളമുണ്ട വാട്സ് ഗ്രൂപ്പ് വീണ്ടും കാരുണ്യ പ്രവർത്തനത്തിന്റെ വഴിയിൽ .ആദിവാസി ബാലനാണ് കൂട്ടായ്മയുടെ കാരുണ്യ  കരസ്പർശം ഇത്തവണ ലഭിച്ചത്.

മംഗലശ്ശേരി കോളനിയിലെ 12 വയസ്സുകാരൻ സന്തോഷിന് വാട്സ് ആപ് കൂട്ടായ്മ വഴി  വീൽ ചെയർ വിതരണം ചെയതു. വാട്സ് ആപ് കൂട്ടായ്മ സെക്രട്ടറി കളത്തിൽ ഹാരീസ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ശാരീരികമായും മാനസീകമായും വെല്ലുവിളി നേരിടുന്ന കൂട്ടിയുടെ സ്ഥിതി മംഗലശ്ശേരിമല ഗവ.എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് കുമാർ ആണ് ചാരിറ്റി സംഘത്തിന്റെ  ശ്രദ്ധയിൽപ്പെടുത്തിയത്. പട്ടിക വർഗ വിഭാഗത്തിൽ പെട്ട ഈ കുട്ടിക്ക് വിദഗ്ദ്ധ
 ചികിൽസ ഒരുക്കാനുള്ള ശ്രമത്തിലാണ് ചാരിറ്റി പ്രവർത്തകർ.
രണ്ട് മാസം മുമ്പ് വെള്ളമുണ്ട പെയിൻ ആൻറ് പാലിയേറ്റീവിന് മരുന്നും ഓക്സിജൻ കോൺസൺട്രേറ്ററും സൗജന്യമായി നൽകി ഇവർ ശ്രദ്ധേയരായിരുന്നു. സ്വദേശത്തും വിദേശത്തുമായി വിവിധ മേഖലയിൽ തൊഴിൽ ചെയ്യുന്ന ഇരുന്നൂറോളം അംഗങ്ങളാണ് ഈ കൂട്ടായ്മയിൽ ഉള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *