May 5, 2024

മുഖ്യമന്ത്രി ക്ഷണിച്ചു: സുനീഷും ദേവദാസും സിക്കിം ജൈവ സമ്മേളനത്തിലേക്ക്.

0
Img 20180111 165125
കൽപ്പറ്റ: സിക്കിം മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച്  കേരളത്തിൽ നിന്ന് രണ്ട് പേർ സിക്കിം സംസ്ഥാന ജൈവ കർഷക സമ്മേളനത്തിൽ പങ്കെടുക്കും. ഫാം ഇൻഫർമേഷൻ ബ്യൂറോ ഉപദേശക സമിതി അംഗവും   മാധ്യമ പ്രവർത്തകനുമായ വയനാട് കൽപ്പറ്റ തൃക്കൈപ്പറ്റ സ്വദേശി സി.ഡി. സുനീഷും തൃശൂർ അയ്യന്തോൾ  സ്വദേശിയും കാർഷിക – ഭക്ഷ്യ സംസ്കരണ കൺസൾട്ടന്റും എഞ്ചിനീയറുമായ  ടി.പി.ദേവദാസുമാണ് 15 മുതൽ 23 വരെ ഗാൻ ടോക്കിൽ  നടക്കുന്ന ജൈവകർഷക സംഗമത്തിൽ പങ്കെടുക്കുന്നത്. 

ലോകത്തിലെ ആദ്യത്തെ ജൈവ സംസ്ഥാനമാണ് സിക്കിം . 2016-ൽ പ്രധാനമന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ നവംബറിൽ ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര ജൈവ കോൺഗ്രസിൽ സിക്കിം മുഖ്യമന്ത്രി പവൻ ചാം ലിംഗ് മുഴുവൻ സമയം പങ്കെടുത്തിരുന്നു. കേരളത്തിൽ നിന്നും സുനീഷും ദേവദാസും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം   ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. ജൈവകൃഷി മേഖലയിലും ഭക്ഷ്യ സംസ്കരണത്തിലും കേരളവും സിക്കിമും പരസ്പര ആശയ കൈമാറ്റവും  സാങ്കേതിക കൈമാറ്റവും ലക്ഷ്യം വെച്ചാണ് രണ്ട് പേരെ കേരളത്തിൽ നിന്ന് ഉൾപ്പെടുത്താൻ മുഖ്യമന്ത്രി ക്ഷണിച്ചതെന്ന് സിക്കിം ഹോർട്ടി കൾച്ചർ  വകുപ്പ് സെക്രട്ടറി കെ.  ബൂട്ടിയ പറഞ്ഞു.
        ജൈവ മുന്നേറ്റത്തിന് സിക്കിം ഒരു മാതൃകയാണന്നും  അവിടുത്തെ മാതൃകയിൽ കേരളം സമ്പൂർണ്ണ ജൈവ സംസ്ഥാനമാകുന്നതിന് ജൈവകർഷക സംഗമത്തിന് ശേഷം ഒരു പഠന റിപ്പോർട്ട്  സമർപ്പിക്കുമെന്നും സി.ഡി.സുനീഷ് പറഞ്ഞു.
    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *