May 8, 2024

പകര്‍ച്ചവ്യാധികളും, ജലജന്യരോഗങ്ങളും വര്‍ദ്ധിക്കുന്നതായി ആരോഗ്യവകുപ്പ് : ആരോഗ്യജാഗ്രത 2018′ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

0
Img 20180123 121919
കല്‍പ്പറ്റ: ജില്ലയില്‍ വിവിധ പകര്‍ച്ചവ്യാധികളും, ആരോഗ്യജാഗ്രത 2018' എന്ന പേരില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുജലജന്യരോഗങ്ങളും വര്‍ദ്ധിക്കുന്നതായി ആരോഗ്യവകുപ്പ്. 2017ല്‍ മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയാണ് പല രോഗങ്ങളുടെ കണക്ക്. വൈറല്‍പനി, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയവയും, ജലജന്യരോഗങ്ങളായ മഞ്ഞപിത്തം, ടൈഫോയ്ഡ്, വയറിളക്കം തുടങ്ങിയവയവും കഴിഞ്ഞ വര്‍ഷം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ശ്വാസകോശ രോഗമായ എച്ച്‌വണ്‍, എന്‍വണ്‍, പനിമൂലമുള്ള മരണവും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ദ്ധിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് തന്നെ ഇത്തരം രോഗ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ജില്ലയില്‍ 2017ല്‍ 16387 പേര്‍ക്ക്  വയറിളക്ക രോഗങ്ങള്‍ സ്ഥിരീകരിച്ചതില്‍ രണ്ട് മരണപ്പെടുകയുണ്ടായി. 644 പേര്‍ക്ക്  ഹെപ്പറ്റൈറ്റീവ് എ ബാധിച്ചിക്കുകയും, അഞ്ച് മരങ്ങള്‍ സംഭവിക്കുകയുമുണ്ടായി. 216 പേര്‍ക്ക് ടൈഫോയ്ഡ് ബാധിക്കുകയുണ്ടായി. 101 പേര്‍ക്ക് എലിപ്പനി ബാധിക്കുകയും, നാല് പേര്‍ക്ക് മരണപ്പെടുകയും ചെയ്തു. മലേറിയ  19 പേര്‍ക്കും, 463 പേര്‍ക്ക് ഡെങ്കിപ്പനിയും, 53 പേര്‍ക്ക് ചെള്ളുപ്പനിയും, 50 പേര്‍ക്ക് മീസില്‍സും സ്ഥിരീകരിക്കുകയുണ്ടായി. മംപ്‌സ് 159ഉം, ചിക്കന്‍പോക്‌സ് 1473ഉം, ഹെപ്പറ്റൈറ്റീസ് ബി നാലും, എച്ച്‌വണ്‍, എന്‍വണ്‍ 173ഉം പേര്‍ക്ക് സ്ഥിരീകരിക്കുകയുണ്ടായി. ചിക്കുന്‍ഗുനിയ ആറ് പേര്‍ക്കും, ഡിഫ്ത്തീരിയ 26 ആളുകള്‍ക്കും ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിക്കുയുണ്ടായി.
 2017ല്‍ വിവിധ രോഗബാധിതരുടെയും, മരങ്ങളുടെയും എണ്ണം അനിയന്ത്രിതമായ വര്‍ദ്ധിച്ച സാഹചര്യത്തില്‍  'ആരോഗ്യജാഗ്രത 2018' എന്ന പേരില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തദ്ദേശസ്വയം വകുപ്പിന്റെയും, ബന്ധപ്പെട്ട മറ്റു വകുപ്പുകളുടെയും, ബഹുജന പ്രസ്ഥാനങ്ങളെയും ഏകോപിപ്പിച്ചാണ് ആരോഗ്യവകുപ്പ് സമഗ്രവും, വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലഭ്യമിടുന്നത്. ആരോഗ്യഡജാഗ്രത പരിപാടിയുമായി ബന്ധപ്പെട്ട് ഡിസംബറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും, ജില്ലാ കലക്ടര്‍മാരും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി,  എന്‍.ആര്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയരക്ടര്‍, ആരോഗ്യവകുപ്പ് ഡയരക്ടര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തുകയുണ്ടായി. ജനുവരി ഒന്നിന് ആരോഗ്യജാഗ്രത പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെയും, ഉദ്യോഗസ്ഥരുടെയും യോഗം നടക്കുകയുണ്ടായി. ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, സെക്രട്ടറിമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ഇതിനകം ക്ലാസ്സ് റൂം പരിശീലനവും നല്‍കി. ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പി.എച്ച്.സി തല മൈക്രോ പ്ലാന്‍ തയ്യാറാക്കി ആരോഗ്യസേന ഗൃഹസന്ദര്‍ശനം നടത്തി രോഗപ്രതിരോധ അവസ്ഥ നിര്‍ണ്ണയം നടത്തി.
 ഫെബ്രുവരി 9ന് മുമ്പായി മാര്‍ക്കറ്റുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ ശുചീകരിച്ച് ആരോഗ്യജാഗ്രത പ്രവര്‍ത്തനം നടത്താനാണ് നിര്‍ദേശം. ഫെബ്രവുരി 17ന് മുമ്പായി വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയടങ്ങളില്‍ സമ്പൂര്‍ണ്ണ ശുചീകരണം നടത്തി ആരോഗ്യദിനം ആചരിക്കും. തുടര്‍ന്ന് എല്ലാ ഞായറാഴ്ചകളിലും, എല്ലാ വെള്ളിയാഴ്ചകളിലും മുഴുവന്‍ വിദ്യാലയങ്ങളിലും ഡ്രൈഡേ ആചരിക്കാനുമാണ് തീരുമാനം. ഏപ്രില്‍ ഏഴ് ലോകാരോഗ്യദിനത്തില്‍ എല്ലാ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും ഏപ്രില്‍ എട്ടിന് എല്ലാ വീടുകളിലും ആരോഗ്യജാഗ്രത പരിപാലനം വിലയിരുത്തും. ജനുവരി ഒന്നു മുതല്‍ നഗരസഭ പകര്‍ച്ചവ്യാധികള്‍ക്കായി ആരോഗ്യജാഗ്രതാ പാക്കേജ് നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മാലിന്യസംസ്‌ക്കരണ പ്രവര്‍ത്തനം സുസ്ഥിരമാക്കാന്‍ ഹരിതകര്‍മ്മസേന, എം.സി.എച്ച്, ആര്‍.എര്‍.എഫ് എന്നിവ പ്രായോഗികതയില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശമുള്ളതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.പി ജയേഷ്, ഡോ.കെ സന്തോഷ്, ഡോ.കെ.എസ് അജയന്‍, ജില്ലാ മാസ്മീഡിയ ഓഫീസര്‍ കെ ഇബ്രാഹിം, ഡെപ്യൂട്ടീ മാസ് മീഡിയ ഓഫീസര്‍ ജാഫര്‍ ബിരാളിതക്കാവില്‍, സി.സി ബാലന്‍, സാനു സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *