May 5, 2024

മണ്ണും വയനാടും; പരിസ്ഥിതി ചിത്രപ്രദര്‍ശനം ആരംഭിച്ചു

0
01 22
കല്‍പ്പറ്റ:വരള്‍ച്ചയെ കാത്തുനില്‍ക്കുന്ന ജില്ലയ്ക്ക് എങ്ങനെ പ്രകൃതിയുടെ തനിമ നിലനിര്‍ത്തി മുന്നോട്ട് പോകാനാകുമെന്ന സന്ദേശമുയര്‍ത്തി ജനജാഗ്രത പുരസ്‌കാര ജേതാവ് കെ.പി.ഹരിദാസിന്റെ (ഫോട്ടോ വേള്‍ഡ്,കല്‍പ്പറ്റ)142-മത് മണ്ണും വയനാടും-പരിസ്ഥിതി ചിത്രപ്രദര്‍ശനം മുട്ടില്‍ ഡബ്ലു.എം.ഒ.ഇംഗ്ലീഷ് അക്കാദമിയില്‍ ആരംഭിച്ചു.അക്കാദമിയുടെ സില്‍വര്‍ ജൂബിലി സെലിബ്രേഷന്റെ മെസ്‌മെറിക്-2018-ന്റെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.വന നശീകരണം,കാട്ട്തീ,ക്വാറി ഖനനം തുടങ്ങി ജില്ലയുടെ പ്രകൃതി സംരക്ഷണത്തിന് കോട്ടം തട്ടിക്കുന്നതും ആദിവാസികളുടെ ദുരിത ജീവിതം നെല്‍കൃഷി, മുളനട്ടുപിടിപ്പിക്കല്‍ എന്നിവയുടെ പ്രാധാന്യം വന്യജീവികളുടെ വിള നശിപ്പിക്കല്‍ കാലവര്‍ഷകെടുതി തുടങ്ങി ആരേയും ചിന്തിപ്പിക്കുന്ന 400-ലധികം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലൊരിക്കിയിരിക്കുന്നത്.ഇത്തരം ബോധവത്ക്കരണ ചിത്രപ്രദര്‍ശനങ്ങള്‍ വരും തലമുറയ്ക്ക് പ്രകൃതിയുമായി ഇണങ്ങിചേര്‍ന്ന്‍ ജീവിയ്ക്കുവാനുള്ള സന്ദേശമാണ് നല്‍കുതെന്ന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ പറഞ്ഞു.ഡബ്ലു.എം.ഒ.ഇംഗ്ലീഷ് അക്കാദമി പ്രിന്‍സിപ്പാള്‍ സബീറ അബൂട്ടി അധ്യക്ഷത വഹിച്ചു.പി.ടി.എ.പ്രസിഡന്റ് സുബൈര്‍ എളകുളം,എസ്.എം.സി.കണ്‍വീനര്‍ പി.കെ.അബൂബക്കര്‍,എസ്.എം.സി.മെമ്പര്‍ സലാം നീലിക്കണ്ടി,പി.ടി.എ.മെമ്പര്‍ ഷമീര്‍,പി.പി.മുഹമ്മദ് മാസ്റ്റര്‍,ഫോട്ടോഗ്രാഫര്‍ കെ.പി.ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *