May 7, 2024

ജില്ലാആശുപത്രിയില്‍ അത്യാധുനിക ലബോറട്ടറി ഉദ്ഘാടനം ചെയ്തു

0
Fb Img 1520667044437
മാനന്തവാടി ∙: ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച
ലബോറട്ടറിയുടെ ഉദ്ഘാടനം
 ഒ.ആര്‍. കേളു  എംഎല്‍എ  നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ടി. ഉഷാകുമാരി  അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി
അധ്യക്ഷ എ. ദേവകി, അംഗം എ.എൻ. പ്രഭാകരൻ, സൂപ്രണ്ട് ഡോ. വി. ജിതേഷ്, ആർഎംഒ
ഡോ. ആതിഷ് കെ. ബാലകൃഷ്ണൻ, ഡോ. ബിനിജ മെറിൻ എന്നിവർ പ്രസംഗിച്ചു.
 രോഗീ സൗഹൃദ ആശുപത്രിയിയായി ജില്ലാ ആശുപത്രി മാറണെമെന്നും ഇതിനായി
കൂട്ടായ പരിശ്രമം ആവശ്യമാണെന്നും എംഎൽഎ പറഞ്ഞു.   75 ലക്ഷം രൂപയിലേറെ
വില വരുന്ന അഞ്ച്  ആധുനിക ഉപകരണങ്ങള്‍ ഇതിനായി സ്ഥാപിച്ച് കഴിഞ്ഞു.
ജില്ലാ ആശുപത്രി അധികൃതര്‍ മുന്‍കൈയെടുത്ത് സൗജന്യമായാണ് ആധുനീക
ഉപകരണങ്ങൾ ലഭ്യമാക്കിയത്.
   രക്തത്തിലെ അണുക്കളുടെ എണ്ണവും തരവും തിരിച്ചറിയുന്ന ടെസ്റ്റില്‍
മുന്‍പ് അഞ്ച് തരം  രക്താണുക്കള്‍ തിരിച്ചറിഞ്ഞ സ്ഥാനത്ത് ഒൻപത്  തരം
രക്താണുക്കളെ തിരിച്ചറിയാവുന്ന ഏറ്റവും ആധുനിക രീതിയിലേക്ക് ലാബോട്ടറി
മാറും.  മണിക്കൂറില്‍ 50 ടെസ്റ്റ് ചെയ്തിരുന്ന സ്ഥാനത്ത് ഇനിമുതൽ 300
ടെസ്റ്റുകള്‍ ചെയ്ത് ഫലം  നല്‍കുവാനുള്ള സംവിധാനമാണ്
ഏർപ്പെടുത്തിയിട്ടുളളത്.
    ലാബില്‍ ടോക്കണ്‍ സംവിധാനവും രക്തം ശേഖരിക്കുവാന്‍ കൂടുതല്‍
കാര്യക്ഷമായ വാക്യൂട്ടെയ്‌നര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരിശോധനാ യന്ത്രത്തിൽ  ജലത്തിന്റെ ഉപയോഗം  തീര്‍ത്തും ഇല്ലാതാവുകയും,
ജലത്തിന്റെ വ്യത്യാസങ്ങള്‍ മൂലം റിസള്‍ട്ടില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍
പൂര്‍ണ്ണമായും ഇല്ലാതാവുകയും ചെയ്യും.
 പ്രതി മാസം രണ്ട്  ലക്ഷത്തിലധികം രൂപയ്ക്ക് സ്വകാര്യ ലാബുകളില്‍
നടത്തിയിരുന്ന വിവിധ പരിശോധനകളില്‍ 95 ശതമാനവും ഇനി ജില്ലാ
ആശുപത്രിയില്‍ത്തന്നെ ചെയ്യുവാനുള്ള സംവിധാനമാണ് ഒരുങ്ങിയിട്ടുളളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *