May 3, 2024

കേരള ബാങ്ക് പുതിയ കാലത്തിന്റെ വെല്ല്‌വിളികള്‍ നേരിടാന്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍: സഹകരണ നയം ഉടനെന്നും മന്ത്രി.

0
10 1
കല്‍പ്പറ്റ: പുതിയ കാലത്തിന്റെ വെല്ല് വെല്ല്‌വിളികള്‍  നേരിടാന്‍ പാകത്തില്‍ സഹകരണ മേഖലയെ ശക്തിപ്പെടുത്താനുള്ള ഊര്‍ജിത ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് റിസ്‌ക് ഫണ്ട് – ചികിത്സ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക തലം മുതല്‍ ആധുനികവത്കരണം ത്വരിതപ്പെടുത്തിയാല്‍ മാത്രമേ സഹകരണബാങ്കിംഗ് മേഖലയെ രക്ഷപ്പെടുത്താന്‍ കഴിയൂ.  അതിന് ഒരു കേന്ദ്രീകൃത സ്ഥാപനം വേണം.
 കേരള ബാങ്ക് എന്ന ആശയം നടപ്പാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. ജില്ല ബാങ്ക് സംവിധാനം ഇതോടെ ഇല്ലാതാകും. ബ്രാഞ്ചുകളും മറ്റ് സംവിധാനങ്ങളും അതേ പടി നിലനില്‍ക്കും. വിദേശ നിക്ഷേപം ഉള്‍പ്പെടെ സ്വീകരിച്ച് സഹകരണമേഖലക്ക് ഇത് വഴി കരുത്താര്‍ജിക്കാനാകും. സംസ്ഥാനത്ത് വിവിധ ദേശസാല്‍കൃത , സ്വകാര്യ ബാങ്കുകളിലായി നിലവില്‍ ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉണ്ട്. ഇതിന്റെ 25 ശതമാനം എങ്കിലും പ്രാഥമിക ബാങ്കുകളില്‍ എത്തിയാല്‍ സഹകരണബാങ്കിംഗ് മേഖല കരുത്താര്‍ജിക്കും. യുവാക്കളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള ആധുനികവത്കരണം നടപ്പാക്കണം. 
സ്മാര്‍ട് ഫോണിലൂടെ സേവനം നല്‍കുന്ന ആധുനിക ബാങ്കിംഗ് സംവിധാനം നല്‍കാനുതകുന്ന രീതിയില്‍ ഈ മേഖലയെ ആധുനികവത്കരിക്കും. ആദ്യമായി ഒരു സഹകരണനയം സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുകയാണെന്ന് മന്ത്രി പറഞ്ഞു.  സഹകരണകോണ്‍ഗ്രസ്  മൂന്ന് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.മറ്റ് പല കാര്യങ്ങളിലുമെന്ന പോലെ സഹകരണമേഖലയിലും സംസ്ഥാനം രാജ്യത്തിന്  ക മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്രയധികം തുക റിസ്‌ക് ഫണ്ടായി വിതരണം ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ജില്ല സഹകരണ ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വൈത്തിരി കാര്‍ഷിക വികസനബാങ്ക് മുണ്ടേരി ജിവിഎച്ച്എസ്എസിന് അനുവദിച്ച 6000 രൂപയുടെ പുസ്തകങ്ങള്‍ ചടങ്ങില്‍ മന്ത്രി കൈമാറി.
സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.ടി പത്മകുമാര്‍ റിപോര്‍ട്ടവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഉഷാകുമാരി,ചീഫ് എക്‌സിക്യുട്ടീവ് ഫോറം പ്രസിഡന്റ് പി വി തോമസ്, വൈത്തിരി പ്രാഥമിക കാര്‍ഷികവികസന ബാങ്ക് പ്രസിഡന്റ് പി എ മുഹമ്മദ്, ബത്തേരി സഹകരണഅര്‍ബന്‍ ബാങ്ക് പ്രസിഡന്റ് കെ പി തോമസ്, ജോ രജിസ്ട്രാര്‍ വി മുഹമ്മദ് നൗഷാദ്, ജില്ല ഹകരണബാങ്ക് ജനറല്‍ മാനേജര്‍ ഗോപകുമാര്‍, കേരള സഹകരണവികസന ക്ഷേമനിധി ബോര്‍ഡ് ഡയരക്ടര്‍മാരായ കെ വി മോഹനന്‍, അഡ്വ. എന്‍ ദാമോദരന്‍ നായര്‍, ഡി ആര്‍ അനില്‍,  വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ സച്ചിദാനന്ദന്‍, എന്‍ ഡി ഷിജു,കെ മൊയ്തു, വി ആര്‍ ബാബു, മോഹനന്‍ എന്നിവര്‍ സംസാരിച്ചു.  സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി മമ്മിക്കുട്ടി സ്വാഗതവും ഡയരക്ടര്‍ പി എം ഡേവിഡ് നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *