May 13, 2024

പിന്നാക്ക വിഭാഗങ്ങള്‍ സ്വയം പര്യാപ്തത നേടണം: ഇ അബൂബക്കര്‍

0
Pfi Bhavan Nirmanam Wayanad 1
മാനന്തവാടി: വിദ്യാഭ്യാസ ആരോഗ്യ സാമ്പത്തിക മേഖലകളില്‍ അവസരം നിഷേധിക്കപ്പെട്ട പിന്നാക്ക വിഭാഗങ്ങള്‍ സ്വയം പര്യാപ്തത നേടണമെന്ന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍. പോപുലര്‍ ഫ്രണ്ട് വയനാട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന മഫാസ് ഭവന പദ്ധതിയുടെ ആദ്യഘട്ടമായി പൂര്‍ത്തീകരിച്ച 4 വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം പര്യാപ്ത ഗ്രാമവും സ്വയം പ്രാപ്ത സമൂഹവുമാണ് ലക്ഷ്യം. സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമായൊരു സമൂഹത്തിന്റെ സൃഷ്ടിപ്പാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി ടി സിദ്ദീഖ്,  സിപിഐ ജില്ലാ കമ്മിറ്റി അംഗം ഇ ജെ ബാബു, സാമൂഹിക പ്രവര്‍ത്തകന്‍ കൈപ്പാണി ഇബ്രാഹീം, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ഹംസ, സഹീര്‍ അബ്ബാസ് സഅദി, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി എസ് മുനീര്‍, കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് വിഭാഗം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം എച്ച് ഷിഹാസ് സംസാരിച്ചു. പോപുലുര്‍ ഫ്രണ്ടിന്റെ സാമൂഹിക വികസന പദ്ധതികളുടെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെയാണ് വയനാട്ടില്‍ മഫാസ് ഭവന പദ്ധതി നടപ്പിലാക്കുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *