May 9, 2024

നിയന്ത്രണമില്ലതെ കുറുവയിൽ സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കരുത്:സിപിഐ

0
20180508 130814
മാനന്തവാടി: ഏഷ്യയിലെ ജനവാസമില്ലാത്ത ശുദ്ധജലദ്വീപും അപൂർവയിനം ഓർക്കിഡുകളുടെയും ഔഷധസസ്യങ്ങളുടെയും കേന്ദ്രമാണ് കുറുവ ദ്വീപ്. കുറുവയുടെ ജൈവവൈവിധ്യങ്ങൾ സംരക്ഷിച്ച് കൊണ്ടുള്ള ടൂറിസമാണ് നടപ്പിലാക്കേണ്ടതന്നാണ് സി പി ഐയുടെ അഭിപ്രായം.900 ഏക്കർ ഭൂമി വിസ്തൃതിയുള്ള കുറുവ വനത്തിലേക്ക് അനിയന്ത്രിതമായി സഞ്ചാരികളെ കടത്തിവിടണമെന്ന് ആവിശ്യപ്പെടുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ലോകത്തിലെല്ലായിടത്തും ഇങ്ങനെയുള്ള ടൂറിസം കേന്ദ്രങ്ങളിൽ നിയന്ത്രത ടൂറിസമാണ് നടത്തി വരുന്നത്. വയനാട്ടിലെതന്നെ മുത്തങ്ങയിൽ 420, തോൽപ്പെട്ടിയിൽ 420, ചെമ്പ്രയിൽ 200 എന്നിങ്ങന്നെയാണ് സന്ദർശകരെ ഒരുദിവസം പ്രവേശപ്പിക്കുന്നത്.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈൽഡ് ലൈഫ് ഇന്ത്യയിലെ സീനിയർ സയന്റിസ്റ്റ് ബിത്പാൽ സിൻഹയുടെ കുറുവയെ സംബന്ധിച്ച കരിയങ്ങ് കപ്പാസിറ്റി പഠനറിപ്പോർട്ടിന്റെ അടിസ്ഥാത്തിലാണ് വനം വകുപ്പ് നിലവിൽ സന്ദർശകരുടെ എണ്ണം നാനൂറായി നിജപ്പെടുത്തിയത്. വിശദമായി ശാസ്ത്രിയ രീതിയിലുള്ള ഒരു പഠനവും കുടിനടത്തിയശേഷം ആവശ്യമെങ്കിൽ നിലവിലുള്ള  സഞ്ചാരികളുടെ എണ്ണത്തിൽ വർധനവ് വരുത്തമെന്നണ് സി പിഐയുടെ നിലപാട്. പഠനം പൂർത്തിയാക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യണം.വ്യവസ്ഥാപിതമായ രീതിയിൽ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് പകരം കച്ചവട താൽപ്പര്യം മുൻനിർത്തി കുറുവയിൽ  അനിയന്ത്രിത ടൂറിസം വേണമെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല.കുറുവയെ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച അഖിലേന്ത്യ കിസാൻസഭയെയും എഐവൈഎഫ്നെയും കടലാസ് സംഘടനയെന്ന് അധിക്ഷേപിച്ച് പ്രസ്താവനയിറക്കുന്ന പ്രസ്ഥാനങ്ങൾ പരിസ്ഥിതി സംബന്ധിച്ച അവരുടെ നയത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണം. ആതിരപ്പള്ളിയിലും മൂന്നാറിലും വയനാട്ടിലെയും പരിസ്ഥിതി സംബന്ധിച്ച് സിപിഐക്ക് ഒരു നിലപാട് തന്നെയുള്ളൂ ഇത് തന്നെയാണ് എൽ.ഡി.എഫിന്റെയും നിലപാടന്ന് സി പിഐ നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ സി പി ഐ വയനാട് ജില്ലാ കൗൺസിൽ അംഗങ്ങളായ ഇ.ജെ.ബാബു, ജോണിമറ്റത്തിലാനി, രജിത്ത്കമ്മന, സി പി ഐ മാനന്തവാടി ലോക്കൽ സെക്രട്ടറി കെ.പി.വിജയൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *