May 8, 2024

കുറുവ ദ്വീപിൽ അതിക്രമിച്ചു കടന്ന 50 പേർക്ക് എതിരെ വനം വകുപ്പ് കേസെടുത്തു.

0
.
മാനന്തവാടി: കുറുവ ദ്വീപിൽ സമരത്തിന്റെ പേരിൽ അതിക്രമിച്ച് കടന്ന കണ്ടാൽ അറിയുന്ന 50 പേർക്ക് എതിരെ വനം വകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തു.കഴിഞ്ഞ 12 നാണ് കുറുവ ദ്വീപിൽ സമരം നടക്കുമ്പോൾ കുറുവ ഡി എം സിയുടെ നിയന്ത്രണത്തിലുള്ള ചങ്ങാടം കൈയേറി ഒരു സംഘം ആളുകൾ വനത്തിൽ പ്രവേശിച്ചത്.സുരക്ഷാ  മാനദണ്ഡംപോലും പാലിക്കതെയാണ് ഇവർ ചങ്ങാടത്തിൽ യാത്ര ചെയ്തത്.ഇവർക്ക് എതിരെയാണ് വനം വകുപ്പ് വിവിധ വകുപ്പ് പ്രകാരം കേസെടുത്തത്. ഡി എം സിയുടെ നിയന്ത്രണത്തിലുള്ള ചങ്ങാടങ്ങൾ സമരം തുടങ്ങുന്നതിന് മുമ്പ് പോലീസിന് കൈമാറിയിരുന്നെന്നും ചങ്ങാടത്തിൽ അനധികൃതമായി ആളുകൾ കയറിയത് തടയേണ്ടത് പോലീസിന്റെ ചുമതലയാണന്നും പോലീസാണ് സുരക്ഷയെരുക്കേണ്ടിയിരുന്നതെന്നും  കുറുവ ഡി എം സി മാനേജർ പറഞ്ഞു.
 സമരത്തിന്റെ വിവരം എസ്പിയുൾപ്പെടെയുള്ളവരെ രേഖമുലം അറിയിച്ചിരുന്നുവെന്നും മാനേജർ പറഞ്ഞു. എന്നാൽ ചങ്ങാടം അക്കരെ കൊണ്ടുപോയി കെട്ടുകയും ചെയ്യണമെന്ന് പോലിസ് നിർദേശം നൽകിയിരുന്നുവെന്നും ചങ്ങാടം കൊണ്ടുപോയി കെട്ടിയിരുന്നെന്നും പിന്നീട് ചങ്ങാടം എങ്ങനെ സമരക്കാരുടെ അടുത്ത് എത്തിയെന്ന് അറിയില്ലന്നും രാവിലെ 10.30 മുതൽ കുറുവയുടെ സംരക്ഷണം പോലീസിനായിരുവെന്നും മാനേജർ പറഞ്ഞു. പോലീസ് നിർദേശപ്രകാരം അക്കരെ കെട്ടിയ ചങ്ങാടം ഇക്കരെ എത്തിയതിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തണ്ടേതെന്നും  മാനേജർ പറഞ്ഞു.  ഡി എം സി യുടെ ചങ്ങാടം അനധികൃതമായി കൈയേറിയവർക്ക് എതിരെ കേസ് എടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *