May 10, 2024

ചെറുപുഴ പാലം പണി തടസ്സപ്പെടുത്തിയ സി.പി.എം മാപ്പ് പറയണം -കർമ്മസമിതി

0

മാനന്തവാടി – ഒരു ജനതയുടെ ചിരകാല സ്വപ്നമായ മാനന്തവാടി നഗരസഭയെയും തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒഴക്കോടി ചെറുപുഴ പാലം നിർമ്മാണം തടസ്സപ്പെടുത്തിയ സി.പി.എം. ജനങ്ങളോട് മാപ്പു പറയണമെന്ന് പാലം കർമ്മസമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവിശ്യപ്പെട്ടു.പാലത്തിന്റെ അനുബന്ധ റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ടാറിംഗ് നടത്താനിരിക്കേയാണ് നേരിയ പ്രശ്നത്തിന്റെ പേരിൽ തടസ്സപ്പെടുത്തിയത് 
.സ്ഥലം വിട്ടു തന്ന വ്യക്തിയുടെ ആവിശ്യം ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമം നടക്കുന്നതിനിടെയാണ് പാലം നിർമ്മാണം പൂർത്തിയായാൽ കോൺഗ്രസ്സിന്റെ നേട്ടമാകുമെന്ന് തിരിച്ചറിവാണ് സി.പി.എമ്മിനെ പ്രകോപിതരാക്കിയത്. ചൂട്ടക്കടവ് റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തികരിക്കാൻ തടസം നിൽക്കുന്ന സി.പി.എം. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സമരതന്ത്രവുമായി രംഗത്ത് വന്നത് അപഹാസ്യമാണ്. എരുമത്തെരുവ് ചൂട്ടക്കടവ് റോഡിന് മൂന്ന് വർഷം മുമ്പ് ഫണ്ട് അനുവദിച്ചിട്ടും ഇതുവരെ ടെണ്ടർ ചെയ്യാൻ പോലും നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.
ചെറുപുഴ പാലവും ചൂട്ടക്കടവ് റോഡ് നിർമ്മാണവും സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട്  പ്രക്ഷോഭം നടത്തും. വാർത്ത സമ്മേളനത്തിൽ നഗരസഭ കൗൺസിലർ പി.വി. ജോർജ്, കർമ്മസമിതി ഭാരവാഹികളായ എസ്. ടി ജോസഫ് ജോണി കല്ലംമാക്കൽ, കെ.സി.ജോസ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *