May 9, 2024

നിപ വൈറസിൽ വിറച്ച് വയനാടിന്റെയും ടൂറിസം മേഖല.

0
Kuruva6 300x300 1
പി.കെ.സിജു.



     നിപ വൈറസ് വയനാടിന്റെ ടൂറിസം മേഖലയെ ആകെ മാറ്റിമറച്ചിരിക്കുന്നു .ഏപ്രിൽ മെയ് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ വായനാട്ടിലെത്തുന്നത്  എന്നാൽ ഈകഴിഞ്ഞ  ഏപ്രിൽ മാസം  വല്യ കുഴപ്പമില്ലാതെ പോയ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയെന്നോണമാണ് വടക്കൻ കേരളത്തെ ആകെ ഉലച്ച  നിപ വൈറസിന്റെ ആക്രമണവുംതുടർന്നുള്ള മരണങ്ങളും. നിപ വൈറസ് ഇതുവരെ വയനാടിന്റെ പിടികൂടിയിട്ടില്ല എന്നാലും വവ്വാലുകളിൽ  കൂടിയാണ് വൈറസ് പടരുന്നതെന്ന പ്രചരണവും കേരളത്തിൽ ഏറ്റവും  കൂടുതൽ വനപ്രദേശമുള്ള ജില്ലയെന്ന ഖ്യാതിയും  വയനാട്ടിൽ വവ്വാലുകളുടെ സാന്നിധ്യം കൂടുതലാണെന്നതും, സോഷ്യൽ മീഡിയ വഴിയുള്ള ചില തെറ്റായ വാർത്തകളും,  വയനാട്ടിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു .


മുൻ വർഷത്തെ അപേക്ഷിച്ച് ഇക്കുറി വയനാട്ടിൽ  വേനൽ മഴ ഏറെ ലഭിച്ചിരുന്നു .ഒട്ടുമിക്ക ജലായാശയങ്ങളും വെള്ളച്ചാട്ടവും ജലനിബിഢമായിരിക്കെ  അപ്രതീക്ഷിതമായുള്ള   നിപ വൈറസിന്റെ ആക്രമണവും അതിനു ശേഷം  ജില്ലയുടെ അതിർത്തി സംസ്ഥാനങ്ങളെടുത്ത മുന്കരുതലുമെലാം സഞ്ചാരികളെ ഏറെ ആശങ്കയിലാക്കി. മിക്കവാറും മെയ് മാസത്തിന്റെ ഒടുവിലേക്കു വയനാട്ടിലെ മിക്ക ഹോട്ടലുകളിലും റിസോർട്ടുകളിലും മുറി ബുക്ക് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവർക്ക്, വടക്കൻ കേരളത്തിൽനിന്നുള്ള വാർത്തകൾ സൃഷ്ടിച്ചിരിക്കുന്ന ആവലാതി  സഞ്ചാരികളെ കൂട്ടത്തോടെ ബുക്കിംഗ് റദ്ദ് ചെയ്യാൻ പ്രേരിപ്പിക്കുകയാണ്. കേന്ദ്ര കേരള ആരോഗ്യ മന്ത്രാലയങ്ങൾ ആശങ്കപ്പെടാനില്ലെന്നു ആവർത്തിച്ചു പറയുമ്പോഴും സ്ഥിതി നിയന്ത്രാതീതമാകാത്തത് ഏറെ ആശങ്ക സൃഷ്ടിക്കുന്നെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.


അടിയന്തരമായി സർക്കാർ പ്രത്യേക പത്രകുറിപ്പിറക്കി സഞ്ചാരികളെ ബോധവത്കരിക്കുന്നതടക്കമുള്ള പരിപാടികൾ ചെയ്തില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നു ഹോട്ടലുടമകൾ പറയുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *