April 27, 2024

വയനാട്ടിലെ ബാങ്കുകളിൽ 5021 കോടി രൂപയുടെ നിക്ഷേപം.

0
01 10
കൽപറ്റ: 2017-18 സാമ്പത്തിക വർഷത്തിലെ അവസാന പാദ ജില്ലാതല ബാങ്കിംഗ് സമിതി അവലോകന യോഗം കൽപറ്റയിൽ ജില്ലാപഞ്ചായത്ത് ആക്ടിംഗ്‌ പ്രസിഡണ്ടന്റ് കെ.മിനി ഉദ്ഘാടനം ചെയ്തു.126% നിക്ഷേപ വായ്പാ അനുപാതം രേഖപ്പെടുത്തിയ അവലോകനയോഗത്തിൽ 5021 കോടി നിക്ഷേപവും (5% വളർച്ച) 6380 കോടി രൂപ വായ്പയും ( 17% വളർച്ച ) നൽകിയതായരേഖപ്പെടുത്തി. വിദ്യാഭ്യാസ വായ്പാ വിതരണം അനുഭാവപൂർവ്വം പരിഗണിക്കണമെന്നും സമൂഹത്തിലെ അർഹരായ പഠനത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ വായ്പാ കുടിശ്ശികയുടെ പേരിൽ അകറ്റി നിർത്തരുതെന്ന് ഉദ്ഘാടനപ്രസംഗത്തിൽ  അവർ പറഞ്ഞു
.ജില്ലയിലെ ബാങ്കുകളുടെ 2017- 18 വർഷത്തെവിശദമായ റിപ്പോർട്ടും ആസ്പിരേഷൻ ജില്ലയായി പ്രഖ്യാപിച്ച വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി ബാങ്കുകൾ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ കനറാബാങ്ക് റീജണൽ ഹെഡ് സി.രവീന്ദ്രനാഥൻ ഓർമ്മപ്പെടുത്തി.
 4000 കോടി മുൻഗണനാ മേഖലക്ക് ലക്ഷ്യമിട്ട് 2470 കോടി കാർഷികമേഖലയിലും 399 കോടി കർഷികേതരമേഖലയിലും മറ്റുമുൻഗണനാ വിഭാഗങ്ങൾക്ക് 417 കോടിയും വായ്പ അനുവദിച്ച് 82% ലക്ഷ്യം കൈവരിച്ചതായി നബാർഡ് ഡി.ഡി.എം വി.ജിഷ അറിയിച്ചു. 
ബാങ്കുകളുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളുടെയും റിസർവ് ബാങ്കിന്റെ പുതിയതായി പ്രഖ്യാപിക്കപ്പെട്ട നയങ്ങളുടെ വിശദീകരണവും വിശകലനവും ആർബിഐ – എൽ ഡി ഒ പി.ജി.ഹരിദാസ് നടത്തി.ലീഡ് ഡി സ്ട്രിക്ട് മാനേജർ എം.ഡി. ശ്യാമള അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ  പി.സുഭദ്രാ നായർ, കെ ജി ബി റീജനൽ മാനേജർ എം.പ്രസാദ്, അനുഷവേലായുധൻ എന്നിവർ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *