April 27, 2024

കാത്തിരുന്നു ലഭിച്ച ജോലിയിൽ പ്രവേശിക്കും മുമ്പേ ശ്യാം വിടവാങ്ങി. : ഏക മകന്റെ ദുരന്ത വാർത്ത ഉൾകൊള്ളാനാകതെ പനമരം

0
Fb Img 1527161612993
കൽപ്പറ്റ: വാഹനം കഴുകുമ്പോൾ ഷോക്കേറ്റ് യുവാവ് മരിച്ചു.

പനമരം എരനെല്ലൂര്‍ വാണിമൂല ശ്രീനിവാസന്‍  പ്രീത ദമ്പതികളുടെ ഏക മകന്‍ ശ്യാം (23) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ   വീട്ടമുറ്റത്ത്    വാഹനം കഴുകുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നൂവെന്നാണ് കരുതുന്നത്. ജോലിക്കായി വീട്ടിലെത്തിയ അയൽവാസിയാണ് വീണ് കിടക്കുന്ന ശ്യാമിനെ കണ്ടത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അയാൾക്കും ഷോക്കേറ്റു.. ഉടൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഐ.ടി.ഐ. പഠനത്തിന് ശേഷം മാസങ്ങളായി കാത്തിരുന്ന ലഭിച്ച ജോലിയിൽ പ്രവേശിക്കാനായി ജൂൺ മൂന്നിന്  ബംഗളൂരിവിലേക്ക് പോകാനിരിക്കുകയായിരുന്നു. നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്ന ശ്യാമിന്റെ മരണവാർത്ത ഉൾകൊള്ളാൻ കഴിയുന്നില്ലന്ന് സുഹൃത്തുക്കളും നാട്ടുകാരും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *