May 3, 2024

കരസേനയിലെ സഹായക് സിസ്റ്റത്തിന് എതിരെ പ്രതികരിച്ച മുൻസൈനികന് മിലിട്ടറി തടങ്കലിൽ നിന്ന് മോചനം ലഭിച്ചു.

0
Img 20180612 Wa0118
കൽപ്പറ്റ::    കരസേനയിലെ സഹായക് സിസ്റ്റത്തിന് എതിരെ പ്രതികരിച്ച മുൻസൈനികന് മിലിട്ടറി തടങ്കലിൽ നിന്ന് മോചനം ലഭിച്ചു.   2017 ജനുവരി 12 ന് ഉത്തരപ്രദേശിലെ ഫാറുഖബാദ് ജില്ലയിലെ ഫത്തേഗഡ് രാജ്പുത്ത് റെജിമെന്റെൽ സെന്ററിലെ അറ്റാച്ച്മെന്റിലെ 14 രാജ്പുത്ത് റെജിമെന്ററിലെ നായക്കായിരുന്ന യാക്കിയ പ്രാതാവ് സിംഗിനെ കരസേനയിലെ സഹായക് സിസ്റ്റം അവസാനിപ്പിക്കണമെന്ന് അവശ്യപ്പെട്ട് ന്യൂസ് ചാനലുകൾക്ക് അഭിമുഖം നൽകിയതിനും അനിശ്ചിതകാല നിരാഹാര സമരം ചെയ്തിന് ആർമി അക്ട് സെക്ഷൻ 63, 41 വകുപ്പു പ്രകാരവും ഓഫിസറുടെ ഉത്തരവ് ധിക്കരിച്ചതിന് 41 (2) പ്രകാരവും ചാർജ് ചെയ്ത കോർട്ട് മാർഷൽ 11 സിക്ക് ലൈറ്റ് ഇൻഫന്ററിയിലെ ലെഫ്റ്റനന്റ് കേണൽ രജ്ഞൻ ദേവറാണി യുടെയും ജഡ്ജ് അഡ്വക്കേറ്റ് പ്രിതിമിശ്രയുടെയും നേതൃത്വത്തിലുള്ള കോർട്ട് മാർഷൽ ബോർഡ് യാക്കിയാ പ്രതാവ്സിംഗിനെ കുറ്റക്കാരണന്ന് കണ്ടെത്തിയത്. .


      2017 നവംബർ 30 ന് സൈന്യത്തിൽ നിന്ന് വിരമിച്ച യാക്കിയാ പ്രതാപ് സിംഗിനെ സൈനിക തടവിൽ പാർപ്പിച്ചാണ് കോർട്ട് മാർഷൽ നടപടികൾ പൂർത്തീകരിച്ചത്..
 ഇതിനെ തുടർന്ന് ജനറൽ ഓഫിസർ കമാന്റിങ്ങ് ഉത്തർ ഭാരത് എരിയാ ബറേലിക്ക് വയനാട് മാനന്തവാടിയിലെ അഭിഭാഷകനും മുൻ സൈനികനുമായ അഡ്വ.പി.ജെ.ജോർജ് മുഖനേ നൽകിയ പ്രികൺഫർമേഷൻ ഹർജിയിൽ യാക്കിയാ പ്രതാവ് സിംഗിനെ മോചിതനാക്കിയത്.സൈന്യത്തിലെ സഹായക് സിസ്റ്റം നിർത്തലാക്കണെന്ന് ആവശ്യപ്പെട്ട മലയാളിയായ കൊല്ലം എഴുകോൺ സ്വദേശി റോയി മാത്യു ചാനലുകൾക്ക് അഭിമുഖം നൽകിയിരുന്നു.ഇത് വൻ വിവാദമായി മാറിയിരുന്നു. പിന്നീട്  റോയി മാത്യുവിനെ 2017 ഫെബ്രുവരി 24 ന് മാഹരാഷ്ട്രയിലെ നാസിക്കിലെ അർട്ടിലെറി സെന്ററിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
 സഹായക്സിസ്റ്റം നിർത്തലാക്കണമെന്ന റിട്ട്ഹർജിയും സുപ്രിം കോടതി പരിഗണനയിലാണ്

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *