May 2, 2024

ഒരിക്കലും നന്നാവാത്ത കെ.എസ്.ആർ.ടി.സി.:സ്റ്റോപ്പ് അനുവദിച്ചിട്ടും നിർത്താതെ സർവ്വീസ് .

0
തരുവണ : ചുരം റൂട്ട് മാറ്റത്തിൽ തരുവണ ,വെള്ളമുണ്ട എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടും നിർത്തി യാത്രക്കാരെ കയറ്റാൻ മടിച്ച് കെ.എസ്.ആർ.ടി.സി. താമരശ്ശേരി ചുരം അപകടാവസ്ഥയിലായതിനെ തുടർന്ന് കോഴിക്കോടേക്ക് വയനാട്ടിൽ നിന്നുള്ള എല്ലാ ബസുകളും കുറ്റ്യാടി ചുരം വഴിയാണ് പോകുന്നത്. ഒന്നോ രണ്ടോ സ്വകാര്യ ബസ് ഒഴികെ മറ്റെല്ലാ സർവീസുകളും  കെ.എസ്. ആർ.ടി.സി യുടേതാണ്. ആദ്യ ദിവസങ്ങളിൽ  നാലാംമൈൽ ,തരുവണ , വെള്ളമുണ്ട എന്നിവിടങ്ങളിൽ  നിർത്താതിനെ തുടർന്ന്  ജനങ്ങൾ പ്രതിഷേധിക്കുകയും    സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തു. എന്നാൽ ചുരുക്കം ചില ബസുകൾ ഒഴികെ മറ്റൊന്നും ഇവിടെ നിർത്താറില്ല. പകരം കുറ്റ്യാടി ,വടകര എന്നിവിടങ്ങളിലേക്കുള്ള ലോക്കൽ സർവീസ് മാത്രമാണ് യാത്രക്കാർക്ക് ആശ്രയം. രാത്രിയായാൽ ഈ സർവീസുകൾ ഇല്ല.  കുറ്റ്യാടി എത്തിയാലും വയനാട് വഴി വരുന്ന ദീർഘദൂര സർവീസുകൾ അവിടെ നിന്നും യാത്രക്കാരെ കയറ്റാൻ നിർത്താറില്ല  .ഫലത്തിൽ ബസുകൾ യാത്രക്കാരില്ലാതെ കാലിയായി  പോകുകയും   യാത്രക്കാർ മണിക്കൂറുകളോളം സ്റ്റോപ്പിൽ നിന്ന് ദുരിതമനുഭവിക്കുകയും ചെയ്യുന്നു.പിന്നീട് ജനക്കൂട്ടം ഇടപ്പെട്ട് ബസ് തടഞ്ഞു നിർത്തിയാണ് ഈ ബസുകൾ യാത്രക്കാരെ കയറ്റി പോകുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *