May 2, 2024

മാനന്തവാടി ടൗണിലെ ഗതാഗതടസ്സം :ഉടൻ പരിഹാരം കാണണമെന്ന് കോൺഗ്രസ്സ്.

0
മാനന്തവാടി ടൗണും അനുബന്ധ റോഡുകളുടെയും അറ്റകുറ്റപണികൾ, ടൗണിലെ ഗതാഗതടസ്സം ഉടൻ പരിഹാരം കാണണമെന്ന് … മാനന്തവാടി നഗര സഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് വർഷം മുമ്പ് വരെ മാനന്തവാടി പഞ്ചായത്ത് ആയിരുന്ന സമയത്ത് ട്രാഫിക് അഡ്വസറി ചെയർമാൻ സബ്ബ് കലക്ടർ ആയിരുന്നു. മാനന്തവാടി പഞ്ചായത്ത് നഗരസഭയായി മാറിയപ്പോൾ ടൗണിന്റ ട്രാഫിക് അഡ്വസറി ചെയർമാൻ നഗരസഭ ചെയർമാനായി മാറുകയും ചെയ്യ്തു.കഴിഞ്ഞ യു.ഡി.എഫ്.ഭരണകാലത്ത് മാനന്തവാടി ടൗണിൽ റോഡിൽ നടത്തിയ അറ്റകുറ്റപണിയല്ലാലതെ യാതൊന്നും നാളിതുവരെയായി നടത്താൻ മാനന്തവാടി നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. തൊട്ടടുത്ത കനത്ത മഴയിൽ ചുരങ്ങളിലെല്ലാം ഗതാഗത തടസ്സം ഉണ്ടായിതിനെ തുടർന്ന് മറ്റു ജില്ലകളിൽ നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് വാഹനങ്ങൾ കടന്നു പോകുന്നത് മാനന്തവാടി ടൗണിലൂടെയാണ്. താമരശ്ശേരി ചുരം ഗതാഗത തടസ്സമുള്ളതിനാൽ ആ വാഹനങ്ങളും മാനന്തവാടി ടൗണിൽ എത്തിയാണ് കുറ്റ്യാടി ചുരം വഴി വന്നു പോകുന്നത്. ഈ ഗതാഗത തടസ്സം ഉണ്ടായപ്പോഴും ടൗണിലെ ഗർത്തങ്ങൾ അടയ്ക്കാൻ കഴിയാതെ പി.ഡബ്ലു.ഡി.യും, മാനന്തവാടി നഗരസഭയും, മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ, ഒ.ആർ.കേളുവും, കൂട്ടരും അനങ്ങാപ്പുറം സ്വീകരിക്കുന്ന നടപടി ഉടൻ പിൻവലിക്കണം.മാനന്തവാടി സിവിൽ സ്‌റ്റേഷൻ പരിസരം മുതൽ എൽ.എഫ്.യു.പി.സ്ക്കൂൾ ജങ്ഷൻ വരെ അതീവ അപകടകരമായ ഗർത്തങ്ങളാണ് രൂപം കൊണ്ടിട്ടുള്ളത്.ഗാന്ധി പാർക്ക് മുതൽ തലശ്ശേരി റോഡിലും ഇതേ അവസ്ഥ തന്നെയാണ്. വേനൽക്കാലത്ത് കുടിവെള്ള പദ്ധതിയ്ക്ക് കുഴിച്ച ഭാഗങ്ങളൊന്നും ഇത് വരെ പൂർവ്വസ്ഥിതിയിലാക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. പാവപ്പെട്ടവന് ആരോഗ്യ രംഗത്തെത് ഏക ആശ്രയമായ ജില്ലാ ആശുപത്രിയുടെ റോഡിന്റെ സ്ഥിതി രോഗികളെ വലയ്ക്കുന്ന രീതിയിലാണ്. കോഴിക്കോട്,മൈസൂർ, തലശ്ശേരി റോഡ് എന്നീ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗതകുരുതിൽ കിടക്കേണ്ടി വരുന്ന നിജസ്ഥിതിയാണ് മാനന്തവാടിയിൽ വാഹനമുമായി എത്തുന്നവർക്ക് അനുഭവപ്പെടുന്നത്.റോഡിൽ രൂപപ്പെട്ടിട്ടുള കുഴിയിൽ നിന്ന് വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്ത് ചെളി തെറിക്കുന്ന സംഭവ വം ഉണ്ട്. മാനന്തവാടി ടൗണിൽ ട്രാഫിക് സംവിധാനങ്ങളെല്ലാം കുത്ത അഴിഞ്ഞമട്ടില്ലാണ്. ട്രാഫിക് പോലീസ് ക്കാർ കൃത്യമായി ജോലി ചെയ്യുന്നില്ല. മഴയുടെ മറവിൽ മൊബൈൽ ഫോണിൽ കളിക്കുന്ന രംഗങ്ങളാണ് പലയിടത്തും നമ്മുക്ക് കാണാൻ കഴിയുന്നത്.റോഡിന്റെ ഇരുഭാഗങ്ങളിലും നോ പാർക്കിംങ് സ്ഥലങ്ങളെല്ലാം കൈയ്യടക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന രംഗങ്ങളും ടൗണിൽ കാണാം. മാനന്തവാടി ദിശാസൂചികാ ബോഡുകളും, അനുബന്ധ ബോർ സുകളും കാൽനടയാത്രക്കാർക്കും, വാഹന ഉപയോക്താക്കാൾക്കും ദൃഷ്ടി കൊണ്ട് കാണുന്ന രീതിയിൽ മാറ്റി സ്ഥാപിക്കുവാനും തയ്യാറാകണം.ഇതിനെല്ലാം ഉടനടി മാനന്തവാടി നഗരസഭ ട്രാഫിക് അഡ്വസറി യോഗം ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ  മാനന്തവാടി ടൗണിലെ ഗതാഗത കുരുക്കിനും, മനുഷ്യ ജീവനും സംരക്ഷണം ഉറപ്പാക്കി കൊടുക്കണമെന്ന് മാനന്തവാടി നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *