May 1, 2024

പി.കൃഷ്ണപ്രസാദിന്റെ ഭാര്യ എ .ആർ . സിന്ധു സി.പി.എം. കേന്ദ്ര കമ്മിറ്റിയിൽ

0
Img 20180624 Wa0148
 സി.ഐ.ടി.യു നേതാവും മുൻ എം.എൽ.എയുമായ പി കൃഷ്ണപ്രസാദിന്റെ ഭാര്യയുമായ എ ആർ സിന്ധുവിനെ സി പി എം കേന്ദ്ര കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തു. രണ്ടു പതിറ്റാണ്ടിലധികം തൊഴിലാളി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുള്ള സിന്ധു സി.ഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറിയാണ്. 1996 മുതൽ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഉറച്ച നിലപാടുകളുള്ള  ഇവർ 2012 ൽ അംഗൻവാടി ജീവനക്കാരുടെ സംഘടനയുടെ നേതൃത്വത്തിലെത്തി.. 22 സംസ്ഥാനങ്ങളിലായി അഞ്ച് ലക്ഷത്തിലധികം അംഗങ്ങളുള്ള സംഘടനയുടെ തലപ്പത്താണ് കോട്ടയം സ്വദേശിയായ സിന്ധു. എസ്.എഫ്.ഐ.യിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചെയർമാനായിരുന്നു. കിസാൻ സഭ നേതാവും മുൻ എം.എൽ.എയുമായ പി കൃഷ്ണപ്രസാദാണ് ഭർത്താവ്. ഹിന്ദിയിലുള്ള ആശയവിനിമശേഷിയും പ്രസംഗപാടവവും  സിന്ധുവിനെ  വടക്കേ   ഇന്ത്യയിലെ തൊഴിലാളി പ്രക്ഷോഭങ്ങളിലെ നിർണായക സാന്നിധ്യമാക്കുന്നു. മോദി ഭരണത്തിനെതിരെ രാജ്യമെങ്ങും ഉയരുന്ന വിവിധ അസംതൃപ്തികളെ ഏകോപിപ്പിക്കാനുള്ള ദൗത്യങ്ങൾക്കിടെയാണ് പാർട്ടിയുടെ പുതിയ ചുമതല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *