May 2, 2024

അടൽ ടിങ്കറിംഗ് ലാബ് ഉൽഘാടനവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും നാളെ ദ്വാരകയിൽ

0
Fb Img 1529926665522
ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ ഹൈടെക് ക്ലാസ്സ് മുറികൾ, അടൽ ടിങ്കറിംഗ് ലാബ് ഉൽഘാടനവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും നാളെ നടക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച് ജില്ലയിൽ ഓന്നാം സ്ഥാനത്ത് എത്തി നിൽകുകയാണ് ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്ക്കൂൾ എസ്.എസ്.എൽ.സി, +2 തലത്തിൽ മികച്ച വിജയശതമാനം കൈവരിച്ചിരിക്കയാണ് പാഠ്യ പാഠ്യേതര കാര്യത്തിൽ മികവ് പുലർത്തുന്നതോടൊപ്പം സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ്സ് മുറികൾ ഹൈടെക്കാക്കുകയാണ് ഹൈടെക് ക്ലാസ് മുറികളുടെയും അടൽ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനവും എസ്.എസ്.എൽ.സി, +2 വിഷയങ്ങളിൽ A+ നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നാളെ നടക്കും .
അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബുവും ഹൈടെക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയനും നിർവ്വഹിക്കും A+ നേടിയ വിദ്യാർത്ഥികളെ സബ്ബ് കലക്ടർ ഉമേഷ് എൻ.എസ്.കെ അനുമോദിക്കും എൻട്രൻസ് വിജയികളെ ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. പൈലിയും എൻ.എം.എം സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ പി.ടി.എ.പ്രസിഡന്റ് ഹമീദ് കൊച്ചിയും അനുമോദിക്കും മാനന്തവാടി നോർബർട്ടൈൻസ് പ്രിലേറ്റ് ഫാദർ വിൻസെന്റ് മട്ടമ്മേൽ അദ്ധ്യക്ഷത വഹിക്കും വാർത്താ സമ്മേളനത്തിൽ സകൂൾ മാനേജർ ഫാദർ സേവ്യാർ അയലൂക്കാരൻ, പ്രിൻസിപ്പാൾ ഡേ. ഷൈമ ടി ബെന്നി, ഹെഡ്മിസ്ട്രസ് മോളി ജോസ്, പി.ടി.എ.പ്രസിഡന്റ് ഹമീദ് കൊച്ചി, സ്റ്റാഫ് സെക്രട്ടറി രാജൻബാബു തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *