May 1, 2024

നെടുമ്പാശ്ശേരി ബസ് ചുരമിറക്കിയത് വയനാടിനോടുള്ള അവഗണനയെന്ന് യൂത്ത് ലീഗ് .

0
കല്‍പ്പറ്റ: വയനാട്ടിലെ വിദേശത്ത് പോകുന്നവരുള്‍പ്പെടെയുള്ള നൂറുകണക്കിന്‍   ആളുകള്‍ക്ക് ദിനേന  ഉപകാരപ്രതമായിരുന്ന നാല് നെടുമ്പാശേരി ബസ്സ് ഉള്‍പ്പെടെ  ആറ് വോള്‍വോ ബസ്സുകള്‍ വയനാട്ടില്‍ നിന്ന് കൊണ്ടുപോയത് കെ.എസ്. ആര്‍.ടി.സിയുടെ വയനാടിനോടുള്ള കടുത്ത അവഗണനയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം  ആരംഭിക്കുമെന്നും യൂത്ത് ലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി. മുന്‍പ് പലതവണ ബസ്സുകള്‍ കൊണ്ട്‌പോകാന്‍ ശ്രമിച്ചിട്ടും കടുത്ത എതിര്‍പ്പ് മൂലം സര്‍വീസ് നടത്തിയിരുന്ന ബസ്സ് ചുരം യാത്ര മുടങ്ങിയ അവസരം മുതലെടുത്താണ് ജില്ലയില്‍ നിന്നും കൊണ്ടുപോയത്.  കെ.എസ്.ആര്‍.ടി സി ഉദ്യോഗസ്ഥരുടെ വന്‍ അഴിമതിയാണ്  ഇതിനു പിന്നിലെന്നും യൂത്ത് ലീഗ് ആരോപിച്ചു.  ചുരം യാത്ര പുനരാരംഭിച്ചു മള്‍ട്ടി ആക്‌സില്‍ വണ്ടി ഉള്‍പ്പെടെ പോകാന്‍ അനുമതി നല്‍കിയിട്ടും കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥരുടെ സ്വകാര്യ ബസ് മുതലാളിമാരുമായുള്ള അവിഹിത ഇടപാടുകളാണ് ഇത്തരം നടപടിക്ക് കാരണമെന്ന് യൂത്ത്‌ലീഗ് ആരോപിച്ചു. ഈ രീതിയില്‍ കല്‍പ്പറ്റ ഡിപ്പോയിലെ നിര്‍ത്തിയ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി യൂത്ത്‌ലീഗ് സമരമാരംഭിക്കുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് കെയംതൊടി മുജീബ് ജനറൽ സെക്രട്ടറി സി ടി ഹുനൈസ് എന്നിവര്‍ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *