October 2, 2026

വായ്പ എടുക്കാത്ത ആൾ നാലര ലക്ഷം അടക്കണമെന്ന് ജില്ലാ ബാങ്ക് ജപ്തിനോട്ടീസ്

0
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ:വായ്പ എടുക്കാത്ത ആൾ നാലര ലക്ഷം അടക്കണമെന്ന് ആവശ്യപ്പെട്ട്ജില്ലാ ബാങ്ക് ജപ്തിനോട്ടീസ്. കോട്ടത്തറ പഞ്ചായത്തിലെ ഈരംകൊല്ലി വിജയനാണ് ഇത് സംബന്ധിച്ച് വയനാട്ട് ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ നിന്നു കഴിഞ്ഞ ദിവസം നോട്ടീസ്  കിട്ടിയത്.വിജയൻ ജില്ലാ ബാങ്കിൽ അംഗമോ അക്കൗണ്ട് ഹോൾഡറോ അല്ല. വനവാസി വിഭാഗത്തിൽ പെട്ട ഇയാൾ ജീവിതത്തിൽ ഇതുവരെ ബാങ്ക് വായ്പ എടുത്തിട്ടില്ല. ഈ 22 -നാണ്ന്ബങ്കിൽ നിന്ന് നോട്ടീസ് അയച്ചിരിക്കുന്നത്.വെങ്ങപ്പ് ള്ളി ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് വേണ്ടി കുന്നുമ്മൽ റോഡ് ടാറിംഗ്, മലംകര ചെറുകര റോഡ് ടാറിംഗ്‌ എന്നീ പ്രവൃത്തികൾക്കായി വായ്പയെടുത്തെന്നാണ് കത്തിലുള്ളത്. പനമരം ഗ്രാമ പഞ്ചായത്ത് അസി: എഞ്ചീനിയുമായി പവർ ഓഫ് അറ്റോണിയുണ്ടെന്നും കത്തിലുണ്ട്. ജപ്തി നോട്ടീസ് കിട്ടിയതോടെ വിജയന്റെ വീട്ടിൽ കുംബ കലഹമായി. വായ്പയെടുത്ത് ദുരുപയോഗം ചെയ്തെന്ന് കുടുംബം ആരോപിച്ചു.ഇതോടെ ഇയാൾ തീര്‍ത്തും മനോരോഗാവസ്ഥയിലായി.  ജപ്തി നോട്ടീസയച്ച് തന്നെ പീഡിപ്പിച്ച ബാങ്കിനെതിരെ നിയമ നടപടി എട്ക്കുമെന്നു് വിജയനും ബി ജെ പി കോട്ടത്തറ പഞ്ചായത്ത് സെക്രട്ടറി സി.എൻ.സജീഷ് കുമാറും കൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു. വായ്പ ദുരുപയോഗത്തിന് മാനന്തവാടി ജില്ലാ ബാങ്ക് മാനേജരെ കഴിഞ്ഞ ദിവസം സഹകരണ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. സമാന സംഭവമാണ് ഇതെന്നാണ് ബി ജെ പി ആരോപിക്കുന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *