May 7, 2024

ഇരട്ട കൊലപാതകം: അന്വേഷണം ഊർജ്ജിതമാക്കി കണ്ണൂർ റെയ്ഞ്ച് ഐ.ജി. വെള്ളമുണ്ടയിൽ

0
Facebook 1531153992937
വെള്ളമുണ്ട കണ്ടത്തുവയലിൽ  യുവദമ്പതിമാർ വീടിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി കണ്ണൂർ റെയ്ഞ്ച് ഐ.ജി. ബൽറാം കുമാർ ഉപാധ്യായ
കൊലപാതകം നടന്ന വീട്ടിൽ തിങ്കളാഴ്ച ഫൊറൻസിക് വിദഗ്ദർ പരിശോധന നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ. പ്രസന്നന്റെ നേതൃത്വത്തിലാണ് നാലു പേരടങ്ങുന്ന സംഘം പരിശോധന നടത്തിയത്*
ജില്ലാ പോലീസ് മേധാവി കറുപ്പ സ്വാമി, അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യ, കല്പറ്റ ഡിവൈ.എസ്.പി, പ്രിൻസ് അബ്രഹാം, രഹസ്യാന്വേഷണ വിഭാഗം ഡിവൈ.എസ്.പി ബിജോ അലക്സാണ്ടർ, സി.ഐ മാരായ പി.കെ. മണി, എം.ഡി. സുനിൽ എന്നിവർക്കു പുറമെ എസ്.ഐ മാർ ഉൾപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരും ഐ.ജി വിളിച്ചു ചേർത്ത മണിക്കൂറുകളോളം നീണ്ട യോഗത്തിൽ പങ്കെടുത്തു. 
ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണം പുരോഗമിക്കുന്നതായി ഐ.ജി. മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അന്വേഷണ പരിധിയിലുള്ള കാര്യമായതിനാൽ കൂടുതൽ കാര്യങ്ങൾ പറായൻ സാധിക്കില്ല. എല്ലാ മേഖലകളിലും സമഗ്രമായ രീതിയിൽ അന്വേഷണം നടത്തും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന കാര്യങ്ങളിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട. സോഷ്യൽ മീഡിയ വഴി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ഇത്തരം കാര്യങ്ങൾ പോലീസ് പ്രത്യേകം നിരീക്ഷിക്കും. ജനങ്ങൾക്ക് എന്തു പരാതിയുണ്ടെങ്കിലും പോലീസുമായി ബന്ധപ്പെടാം. സ്റ്റേഷനിലെത്തി കാര്യങ്ങൾ ധരിപ്പിക്കാംമെന്നും കണ്ണൂർ റെയ്ഞ്ച് ഐ.ജി. ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *